wayanad local

മനുഷ്യക്കടത്തിനെതിരേ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും

മാനന്തവാടി: മനുഷ്യക്കടത്തിനെതിരേ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജനകീയ കുട്ടായ്മയും വാര്‍ഡ് തല സംഗമങ്ങളും നടത്തും. ആറു മൈഗ്രേഷന്‍ സെന്ററുകള്‍ പ്രത്യേകമായി തുറക്കും. എ.ഡി.എസ്. തലത്തില്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കുകയും അജണ്ടയായി ചര്‍ച്ച ചെയ്യുകയും കേസുകള്‍ രേഖപ്പെടുത്തി അധികാരികളെ അറിയിക്കുകയും ചെയ്യും. 26 സി.ഡി.എസുകളിലും ജന്റര്‍ കോര്‍ണര്‍ സ്ഥാപിക്കും.സി.ഡി.എസ്. തലത്തില്‍ മനുഷ്യക്കടത്തിനെതിരേ പരിപാടികള്‍ ഏകോപിപ്പിച്ച് നടപ്പാക്കും. ഗോത്ര ഊരുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പരിപാടികള്‍ക്ക് കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കേഴ്‌സ്, ആനിമേറ്റര്‍മാര്‍, പ്രമോട്ടര്‍മാര്‍, എ.ഡി.എസ്- അയല്‍ക്കൂട്ട ഭാരവാഹികള്‍ നേതൃത്വം നല്‍കും.

വിവിധ വകുപ്പ് മേധാവികള്‍, വിദ്യാലയങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി പ്രത്യേക പരിശീലനം നല്‍കും. അകപ്പെട്ടുപോയവരെ സംരക്ഷിക്കുകയും ഉപജീവന സംവിധാനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. സ്‌നേഹിതയില്‍ ഇടത്താവളം ഒരുക്കും. മനുഷ്യക്കടത്തിനെതിരേ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്കിലെ കുടുംബശ്രീ എ.ഡി.എസ്. പ്രസിഡന്റ്, സെക്രട്ടറിമാര്‍, സ്‌നേഹിത അംഗങ്ങള്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, ജന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ പങ്കെടുത്തു.

സബ് കലക്ടര്‍ ശീറാം സാംബശിവറാവു ഉദ്ഘാടനം ചെയ്തു. എ.ഡി.എസ്. തലത്തില്‍ രേഖപ്പെടുത്താനായി തയ്യാറാക്കിയ പ്രത്യേക രജിസ്റ്റര്‍ മാനന്തവാടി സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പുഷ്പാ മാത്യുവിന് നല്‍കി സബ് കലക്ടര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.    തൊണ്ടര്‍നാട് സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സിന്ദു ഹരികുമാര്‍, മാനന്തവാടി സി.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ വല്‍സമ്മ സംസാരിച്ചു.
Next Story

RELATED STORIES

Share it