kozhikode local

മതേതര കൂട്ടായ്മ ശക്തിപ്പെടുത്തണം: ഖുര്‍ആന്‍ കോണ്‍ഫറന്‍സ്

കോഴിക്കോട്: കേന്ദ്രഭരണത്തിന്റെ തണലില്‍ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തി രാജ്യത്ത് അരാചകത്വവും അസഹിഷ്ണുതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ മതേതര ശക്തികള്‍ ഒന്നിച്ച് നിന്ന് എതിര്‍ക്കണമെന്ന് മുജാഹിദ് യുവഘടകമായ ഐഎസ്എം ബംഗഌരുവില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ കോണ്‍ഫറന്‍സ് അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക്മിഷന്റെ ഭാഗമായി 2016 ജനുവരി 30, 31 തിയ്യതികളില്‍ കോഴിക്കോട്ട് നടക്കുന്ന ഇന്റര്‍നാഷനല്‍ ഖുര്‍ആന്‍ കോണ്‍ഫറന്‍സിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇന്റര്‍നാഷനല്‍ ഖുര്‍ആന്‍ സമ്മേളനം ജനുവരി 30, 31 തിയ്യതികളില്‍ കോഴിക്കോട്ട് നടക്കുമെന്ന് ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഹംസമദീനി പ്രഖ്യാപിച്ചു. സമ്മേളനം കര്‍ണാടക കൃഷി മന്ത്രി കൃഷ്ണബൈരെ ഗൗഡ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ വൈസ് ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ജന.കണ്‍വീനര്‍ ടി കെ അശ്‌റഫ്, എം എം എ ബംഗഌരു സെക്രട്ടറി എ ബി ഖാദര്‍ഹാജി, കെഎംസിസി സെക്രട്ടറി കെ എം നൗഷാദ്, ഐഎസ്എം സംസ്ഥാനപ്രസിഡന്റ് ഹംസമദീനി, ജന.സെക്രട്ടറി കെ സജ്ജാദ്, എംഎസ്എം സംസ്ഥാന പ്രസിഡന്റ് ഇര്‍ഫാന്‍ സ്വലാഹി, ഐഎംബി ജന.സെക്രട്ടറി ഷാഹുല്‍ ഹമീദ്, അബ്ദുല്‍ അസീം മദനി, ജാമിഅ: അല്‍ഹിന്ദ് പ്രിന്‍സിപ്പല്‍ ഫൈസല്‍ പുതുപ്പറമ്പ്, ഹാരിസ് ബിന്‍സലിം, സി പി സലിം, നാസിര്‍ ബാലുശേരി, സൈദ് ഹുസൈന്‍, മുജാഹിദ് ബാലുശ്ശേരി, ഫദ്‌ലുല്‍ ഹഖ്ഉമരി സംസാരിച്ചു.
Next Story

RELATED STORIES

Share it