മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം; കെ സി അബുവിനെതിരേ കേസ്സെടുത്തു
BY swapna en23 April 2016 5:32 AM GMT
X
swapna en23 April 2016 5:32 AM GMT
കോഴിക്കോട്: മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരേ നല്ലളം പോലിസ് കേസ്സെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ സംസാരിച്ചു, വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് നല്ലളം പോലീസ് അബുവിനെതിരെ ചുമത്തിയിരിക്കുന്നത്. ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആദംമുല്‍സിയുടെ മണ്ഡലം കണ്‍വന്‍ഷനിലാണ് മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന് കാണിച്ച് ബേപ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി പ്രകാശ്ബാബു തിരഞ്ഞെടുപ്പ് കമ്മീഷനും പോലിസിനും പരാതി നല്‍കിയത്. കോഴിക്കോട് മേയറായി മുസ്ലിമായ വി കെ സി മമ്മദ്കോയയും എംഎല്‍എയായി മുസ്ലിമായ ആദംമുല്‍സിയും വേണമെന്ന് ഒരു മുസ്ലിം സംഘടനാനേതാവ് പറഞ്ഞെന്ന തരത്തില്‍ കെ സി അബു പ്രസംഗിച്ചെന്നായിരുന്നു പരാതി. പ്രസംഗവുമായി ബന്ധപ്പെട്ട് പോലിസിന് ലഭിച്ച നിയമോപദേശത്തില്‍ കേസെടുക്കാനുള്ള തരത്തില്‍ ഗൗരവമില്ലെന്ന് നേരത്തെ നല്ലളം സിഐ പറഞ്ഞിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT