ernakulam local

മണപ്പുറം പാലം ഉദ്ഘാടനം; കോണ്‍ഗ്രസ്സില്‍ കല്ലുകടി

ആലുവ: മണപ്പുറം പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ കല്ലുകടി ഉയരുന്നു. ചില നേതാക്കളെ ഒഴിവാക്കുകയും ചിലരെ അനധികൃതമായി ഉള്‍പ്പെടുത്തുകയും ചെയര്‍പേഴ്‌സന്റെ ഫോട്ടോ പ്രചാരണ ബോര്‍ഡുകളില്‍ നിന്നും ഒഴിവാക്കിയതും സിനിമാ നടന്മാരെ പരിപാടിയില്‍ അമിത പ്രാധാന്യം നല്‍കിയതുമാണ് വിവാദങ്ങള്‍ക്ക് കാരണമാകുന്നത്.
പെരിയാറിന് കുറുകെ നിര്‍മിച്ച മണപ്പുറം നടപ്പാലമാണ് ഉദ്ഘാടനത്തിന് മുന്‍പ് വിവാദമാകുന്നത്. അടുത്തമാസം 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പാലത്തിന്റെ പ്രോഗ്രാം നോട്ടീസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍. ഉദ്ഘാടനത്തിന്റെ പ്രചാരണാര്‍ത്ഥം ആഴ്ചകള്‍ക്ക് മുന്‍പേ നഗരത്തിലാകമാനം സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡില്‍ ആലുവ നഗരസഭാ ചെയര്‍പേഴ്‌സന്റെ ഫോട്ടോ ഒഴിവാക്കിയിരുന്നു.
സിനിമാതാരങ്ങളുടെ അടക്കം ഫോട്ടോകള്‍ വരികയും നഗരസഭാ ചെയര്‍പേഴ്‌സന്റെ ഫോട്ടോ ഒഴിവാക്കുകയും ചെയ്ത നടപടി വിവാദമായതോടെ, ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ മുഴുവനും ഒറ്റ ദിവസം കൊണ്ട് എടുത്തുമാറ്റി.
പിന്നീട് ചെയര്‍പേഴ്‌സന്റെ ഫോട്ടോ വച്ച ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് പ്രശ്‌നം തീര്‍ത്തത്. ഇതുകൂടാതെ ഉദ്ഘാടന നോട്ടീസ് സംബന്ധിച്ചും വിവാദങ്ങള്‍ ഏറെയാണുള്ളത്.
ഈ നോട്ടീസിലാകട്ടെ സിനിമാതാരങ്ങളെ അമിത പ്രാധാന്യത്തോടെ അവതരിപ്പിച്ചപ്പോള്‍ എ ഗ്രൂപ്പുകാരിയായ നഗരസഭ ചെയര്‍പേഴ്‌സന്റെ പേര് 16 ാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.
കൂടാതെ എ ഗ്രൂപ്പുകാരനായ ആലുവ മണ്ഡലം പ്രസിഡന്റിന്റെ പേര് ഒഴിവാക്കിയപ്പോള്‍ ഐ ഗ്രൂപ്പുകാരനായ തോട്ടയ്ക്കാട്ടുകര മണ്ഡലം പ്രസിഡന്റിന്റെയും ബ്ലോക്ക് കോ ണ്‍ഗ്രസ് പ്രസിഡന്റിന്റെയും പേരുകള്‍ നോട്ടീസില്‍ സ്ഥാനം പിടിച്ചതും വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. പാലത്തിന്റെ നിര്‍മാണം സംബന്ധിച്ചും ഏറെ വിവാദങ്ങളാണ് നിലനില്‍ക്കുന്നത്. 17 കോടി രൂപ മുടക്കി നിര്‍മിച്ച പാലത്തിന്റെ പകുതിയിലധികം രൂപയും അഴിമതി നടത്തിയതായും ആരോപണമുണ്ട്.
കൂടാതെ പാലം പണി പൂര്‍ത്തിയാവുന്നതിന് മുന്‍പേ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പാലത്തില്‍ ഗേറ്റ് സ്ഥാപിച്ച് പൂട്ടിയ നടപടിയും ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ആലുവ കടത്തുകടവില്‍ സ്ഥാപിക്കേണ്ട പാലം അട്ടിമറിച്ചതിന് പിന്നില്‍ എംഎല്‍എയുടെ സംഘപരിവാര ബന്ധമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it