Kollam Local

മടത്തറ റോഡില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചത് ഇരുളിന്റെ മറവില്‍ വീണ്ടും കെട്ടിപൊക്കി

പാരിപ്പള്ളി: പാരിപ്പള്ളി -മടത്തറ റോഡിന്റെ ഇരുവശവും ഇന്റര്‍ലോക്ക് കട്ടകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി ഒഴിപ്പിച്ച കൈയേറ്റങ്ങള്‍ രാത്രി കെട്ടി ഉയര്‍ത്തിയത് പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെയാണ് 25 ലക്ഷം ചെലവഴിച്ച് പാതയ്ക്കിരുവശവും 1295 ചതുരശ്രമീറ്റര്‍ നീളത്തില്‍ ടൈലുകള്‍ പാകുന്ന ജോലികള്‍ ആരംഭിച്ചത്. ഇതോടനുബന്ധിച്ച് വ്യാപാരസ്ഥാപനങ്ങളുടെ കൈയേറ്റങ്ങള്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയിരുന്നു. എന്നാല്‍ രാത്രിയായപ്പോഴേക്കും ബസ് സ്‌റ്റോപ്പിന് സമീപമുള്ള വ്യാപാരസ്ഥാപനം തട്ടി നിരത്തിയ ഭാഗം പുനര്‍നിര്‍മിച്ചത് നാട്ടുകാര്‍ പൊതുമരാമത്ത് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അനധികൃതനിര്‍മാണം നീക്കം ചെയ്യാനാവശ്യപ്പെട്ടു. മടത്തറ റോഡില്‍ വ്യാപകമായി കൈയേറ്റം നടന്നതായും ഇക്കാര്യങ്ങള്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതായും അവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it