മഞ്ഞുവീഴ്ച: നാലു സൈനികര്‍ കൊല്ലപ്പെട്ടു

ലഡാക്ക്: ലഡാക്ക് മേഖലയിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം നടന്നത്. പട്രോളിങ് നടത്തുന്നതിനിടെ മഞ്ഞുപാളി ഇടിഞ്ഞു വീണാണ് സൈനികര്‍ അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം 4.30ഓടെയാണ് അപകടം ഉണ്ടായതെന്ന് ഉദ്ദംപൂര്‍ മേഖലയിലെ പ്രതിരോധ വക്താവ് കേണല്‍ എസ് ഡി ഗോസ്വാമി പറഞ്ഞു. ഉടന്‍ തന്നെ മഞ്ഞുപാളി നീക്കംചെയ്തു രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സൈനികരെ രക്ഷിക്കാനായില്ല.
Next Story

RELATED STORIES

Share it