മഞ്ജു വാര്യരെ അപമാനിച്ച പോലിസുകാരന് സസ്പെന്ഷന്
BY Sumeera SMR6 Jan 2016 4:01 AM GMT
Sumeera SMR6 Jan 2016 4:01 AM GMT
കൊച്ചി: നടി മഞ്ജു വാര്യരെ ഫേസ്ബുക്കില്‍ അപമാനിച്ച പോലിസുകാരനെതിരേ നടപടി. കൊച്ചി സിറ്റി എ ആര് ക്യാംപിലെ പോലിസുകാരന് കെ എം രഞ്ജു മോനെയാണ് സസ്പെന്‍ഡ് ചെയ്തത്. മഞ്ജുവിനൊപ്പമുള്ള ഫോട്ടോ മറ്റൊരു നടന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു താഴെ പോലിസുകാരന് നടിയെ അപമാനിക്കുന്ന വിധത്തില്‍ പോസ്റ്റ് ഇടുകയായിരുന്നു. യൂനിഫോമണിഞ്ഞ ഫോട്ടോ സഹിതമുള്ള പോലിസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് വിവരങ്ങള്‍ എടുത്ത മഞ്ജു ഡിജിപിക്ക് പരാതിനല്‍കി.
തുടര്‍ന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അന്വേഷണം നടത്തിയാണു നടപടി സ്വീകരിച്ചത്. അതേസമയം സമൂഹത്തിന്റെ സുരക്ഷയ്ക്ക് നിയുക്തനായ സിവില്‍ പോലിസ് ഉദ്യോഗസ്ഥന് തന്നെ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതുകൊണ്ടാണു പരാതി നല്‍കിയതെന്നു മഞ്ജുവാര്യര്‍ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെടുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഡിജിപിയെ സമീപിച്ചതെന്നും മഞ്ജു പറഞ്ഞു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT