kasaragod local

മഞ്ചേശ്വരത്തെ ആദ്യ ജയം എതിരില്ലാതെ

മഞ്ചേശ്വരം: സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ജയിച്ചത് എതിരില്ലാതെ. സ്വതന്ത്രനായ ഉമേഷ് റാവുവാണ് തിരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തില്‍ 61804 വോട്ടര്‍മാരാണ് അന്ന് ഉണ്ടായിരുന്നത്. ഇതിന് ശേഷം നടന്ന നിരവധി തിരഞ്ഞെടുപ്പുകളില്‍ സിപിഐയുടെ കുത്തകമണ്ഡലമായിരുന്നു.
എം രാമപ്പമാസ്റ്ററായിരുന്നു ഇവിടെ നിന്ന് വിജയിച്ചിരുന്നത്. 1987ല്‍ മുസ്‌ലിം ലീഗിലെ ചെര്‍ക്കളം അബ്ദുല്ല സിപിഐയിലെ എ സുബ്ബറാവുവിനെ പരാജയപ്പെടുത്തിയാണ് മണ്ഡലം തിരിച്ചുപിടിച്ചത്. 2006 വരെ ചെര്‍ക്കളം തന്നെയായിരുന്നു ഈ മണ്ഡലത്തിലെ എംഎല്‍എ. ഇതിനിടയില്‍ ഒരു തവണ അദ്ദേഹം മന്ത്രിയുമായി. 2006 ല്‍ സിപിഎമ്മിലെ ഡോ. അഡ്വ. സി എച്ച് കുഞ്ഞമ്പു ചെ ര്‍ക്കളത്തെ പരാജയപ്പെടുത്തി മണ്ഡലം എല്‍ഡിഎഫിന് അനുകൂലമാക്കി.
2011ല്‍ മുസ്‌ലിംലീഗിലെ പി ബി അബ്ദുര്‍റസാഖ് തൊട്ടടുത്ത ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ 5500 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലത്തില്‍ വിജയിച്ചു. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന ഈ മണ്ഡലത്തില്‍ എട്ടോളം ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളാണ് അധിവസിക്കുന്നത്. വികസനപരമായി അടുത്തകാലംവരെയും പിന്നാക്കമായിരുന്ന മണ്ഡലത്തിന് ഈ സര്‍ക്കാറിന്റെ കാലത്താണ് പുതിയ താലൂക്ക് അനുവദിച്ചത്.
ഉപ്പള ആസ്ഥാനമായി മഞ്ചേശ്വരം താലൂക്ക് രൂപീകരിച്ചതോടെ മണ്ഡലത്തിലെ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെപരിഹാരമായിട്ടുണ്ട്. സംഘ്പരിവാര്‍ കാലാകാലങ്ങളില്‍ നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് പ്രഖ്യാപിക്കുന്ന മഞ്ചേശ്വരത്ത് ബിജെപിയുടെ പ്രമുഖനായ കെ ജി മാരാറെ ചെര്‍ക്കളം അബ്ദുല്ല പരാജയപ്പെടുത്തിയത് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിപിഎമ്മിലെ അഡ്വ. എം രാമണ്ണറൈയും ഈ മണ്ഡലത്തില്‍ രണ്ടുതവണ മല്‍സരിച്ചിരുന്നു. മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, പൈവളിഗെ, കുമ്പള, പുത്തിഗെ, എണ്‍മകജെ, പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മഞ്ചേശ്വരം മണ്ഡലം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫും മണ്ഡലത്തിലെ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ യുഡിഎഫും ഒന്ന് എല്‍ഡിഎഫിനുമാണ്.
പുത്തിഗെ പഞ്ചായത്ത് എ ല്‍ഡിഎഫും പൈവളിഗെ പഞ്ചായത്ത് യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫും എ ണ്‍മകജെ ബിജെപിയും മഞ്ചേശ്വരം, മീഞ്ച, വോര്‍ക്കാടി, മംഗല്‍പാടി, കുമ്പള പഞ്ചായത്തുകള്‍ യുഡിഎഫും ഭരിക്കു ന്നു. ഭാഷാ ന്യൂനപക്ഷ വോട്ടര്‍മാരാണ് കൂടുതല്‍. എസ്ഡിപിഐക്കും മണ്ഡലത്തില്‍ നല്ല വേരോട്ടമുണ്ട്. പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവയ്ക്കും മണ്ഡലത്തില്‍ സ്വാധീനമുണ്ട്.
Next Story

RELATED STORIES

Share it