മക്കള്‍ക്കുവേണ്ടി പാര്‍ട്ടി എന്ന നിലപാട് അംഗീകരിക്കില്ല: ജോണി നെല്ലൂര്‍

കൊച്ചി: മക്കള്‍ക്കുവേണ്ടി മാത്രം പാര്‍ട്ടിയും രാഷ്ട്രീയവും എന്ന നിലപാടിനോടു യോജിക്കാന്‍ പറ്റില്ലെന്നു കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം നേതാവ് ജോണി നെല്ലൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെ വിട്ടുപോയവരെ പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്തേണ്ട ഉത്തരവാദിത്തം കെ എം മാണിക്കും പി ജെ ജോസഫിനുമായിരുന്നു. ആ ഉത്തരവാദിത്തം അവര്‍ കാട്ടിയില്ല.  അഭിപ്രായഭിന്നതകള്‍ തലപ്പൊക്കിയപ്പോള്‍ അതു പരിഹരിക്കുന്നതില്‍ മാണിയും ജോസഫും പരാജയപ്പെട്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ഒരു ദിവസം മെംബര്‍ഷിപ്പ് എടുത്താല്‍ പിറ്റേ ദിവസം നിയമസഭാംഗം  പോലുള്ള പ്രധാന സ്ഥാനത്തേക്കു മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നത് പോലും ശരിയല്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it