malappuram local

മകന് ഡിഫ്തീരിയയാണെന്ന് പ്രചരിപ്പിച്ച ആരോഗ്യവകുപ്പിന്എതിരേ പിതാവ് നിയമനടപടിക്ക്

മലപ്പുറം: മകന് ഡിഫ്തീരിയ രോഗമുണ്ടെന്ന പ്രചരിപ്പിച്ച് ഭീതിപരത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്ത ആരോഗ്യ വകുപ്പിനെതിരേ യുവാവ് നിയമ നടപടിക്കൊരുങ്ങുന്നു. ഊരകം വേങ്കള്ളൂര്‍ പള്ളിയാളി സ്വദേശി സൈയ്തലവി എന്ന അലവിക്കുട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 11 വയസ്സുകാരനായ തന്റെ മകന് തൊണ്ട വേദനയുണ്ടായതിനെ തുടര്‍ന്ന് വേങ്ങരയിലെ ഡോ. മമ്മുണ്ണിയെ സമീപിച്ചിരുന്നു. ഇയാള്‍ ഡിഫ്തീരിയ രോഗം സംശയിച്ച് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. തൊണ്ടയിലെ ശ്രവം പരിശോധനയ്ക്കായി നല്‍കി. റിസള്‍ട്ട് വരുന്നതിന് മുമ്പുതന്നെ കുട്ടിക്ക് ഡിഫ്തീരിയയാണെന്ന് പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രചരിപ്പിച്ചു. മരണമാണ് രോഗത്തിന്റെ ഫലമെന്നും പറഞ്ഞു. വീട്ടുകാരെ വിവരമറിയിച്ചതിനെതുടര്‍ന്ന് തന്റെ മാതാവ് ബോധരഹിതയായി. തുടര്‍ന്ന് മൂന്നാം തിയ്യതി റിസള്‍ട്ട് വന്നപ്പോള്‍ കുട്ടിക്ക് ടോണ്‍സില്‍സ് രോഗമാണെന്ന് ഡോക്ടര്‍ അറിയിച്ചു. ഫലമറിയുന്നതിന് മുമ്പ് വ്യാജപ്രചാരണം നടത്തിതിനാല്‍ കൂട്ടുക്കാരും നാട്ടുകാരും മകനെ അകറ്റുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ഇത് കടുത്ത മാനഹാനിയും മാനസിക സംഘര്‍ഷവും ഉണ്ടാക്കിയിരിക്കുകയാണ്. അസിസ്റ്റന്റ് ഡിഎംഒയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരം പ്രചാരണം നടത്തിയതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഒറ്റപ്പെടുത്തല്‍ മൂലം മകനിപ്പോള്‍ മദ്്‌റസയില്‍ പോവാന്‍ കൂട്ടാക്കുന്നില്ലെന്നും അലവിക്കുട്ടി പറഞ്ഞു. തനിക്കേറ്റ മാനഹാനിക്കെതിരേ ചൈല്‍ഡ് ൈലന്‍, ബാലാവകാശ കമ്മീഷന്‍, മനുഷ്യവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it