Most popular

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്: പുനര്‍വിജ്ഞാപനമില്ലെന്ന് മോദി

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്: പുനര്‍വിജ്ഞാപനമില്ലെന്ന് മോദി
X
ന്യൂഡല്‍ഹി: വിവാദമായ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാംതവണയും പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി ഇന്നലെ ഇക്കാര്യം വ്യക്തമാക്കിയത്.

na
രാജ്യത്തെ കര്‍ഷകര്‍ക്ക് ഗുണകരമാവുന്ന ഏതു നിര്‍ദേശവും ബില്ലില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഓര്‍ഡിനന്‍സ് പുനര്‍വിജ്ഞാപനം ചെയ്യില്ലെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന 13 നിയമങ്ങള്‍ കൂടി ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരും. ബില്ലിന്റെ പേരില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല.
തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടിയായ “'മന്‍ കീ ബാത്തി'ലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
കര്‍ഷകര്‍ക്ക് സാമ്പത്തികനഷ്ടമുണ്ടാവാതിരിക്കാന്‍ അവര്‍ക്ക് നേരിട്ട് സാമ്പത്തികാനുകൂല്യം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പുതിയ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും.  ബില്ലിനെതിരേ അപവാദപ്രചാരണങ്ങള്‍ നടക്കുന്നുണെ്ടന്നു പറഞ്ഞ പ്രധാനമന്ത്രി ഇത്തരം പ്രചാരണങ്ങള്‍ കര്‍ഷകരെ ഭീതിയിലാക്കിയിട്ടുണെ്ടന്നും നാം അത് ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏതുതരത്തിലുള്ള നിര്‍ദേശങ്ങളും സര്‍ക്കാര്‍ സ്വീകരിക്കും. കര്‍ഷകരുടെ ശബ്ദം സര്‍ക്കാരിന് ഏറെ പ്രധാനപ്പെട്ടതാണ്.  ജയ് ജവാന്‍ ജയ് കിസാന്‍ എന്നത് വെറുമൊരു മുദ്രാവാക്യമല്ല. അത് സര്‍ക്കാര്‍ പിന്തുടരുന്ന ഒരു മന്ത്രമാണ്.
സംസ്ഥാന സര്‍ക്കാരുകളടക്കം വിവിധ മേഖലകളില്‍നിന്ന് ബില്ലിനെതിരേ എതിര്‍പ്പുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണ്. ഇക്കാര്യം താന്‍ നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. നിലവിലുള്ള ഓര്‍ഡിനന്‍സ് ഇന്നു കാലഹരണപ്പെടുമെന്നും അതിന് താന്‍ അനുവാദം നല്‍കിയിട്ടുണെ്ടന്നും അദ്ദേഹം വ്യക്തമാക്കി.
20 മിനിറ്റ് നീണ്ട തന്റെ പ്രസംഗത്തില്‍ മോദി, സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം ഗുജറാത്തില്‍ നടത്തിയ കലാപത്തെയും പരാമര്‍ശിച്ചു. സംവരണ പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘര്‍ഷങ്ങള്‍ തന്നെ ഞെട്ടിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും നാട്ടില്‍ നടക്കാന്‍പാടില്ലാത്തതാണ് നടന്നത്.

അക്രമങ്ങള്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണ്. വേഗം തന്നെ ഗുജറാത്തില്‍ സമാധാനം തിരിച്ചുവന്നതില്‍ സന്തോഷമുണ്ട്. സംവരണമല്ല, രാജ്യത്തിനു വേണ്ടത് വികസനമാണ്. അതിനായി ഒറ്റമനസ്സോടെ പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്നും മോദി പറഞ്ഞു.
ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍നിന്ന് പിന്തിരിയാന്‍ കാരണം ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് റിപോര്‍ട്ടുകള്‍. ആഗസ്ത് 13ന് അവസാനിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ല് പാസാക്കാന്‍ സര്‍ക്കാരിനു സാധിച്ചിരുന്നില്ല.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം തന്നെ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ തുടര്‍ന്നും നല്‍കുന്നതിന് വെള്ളിയാഴ്ച സര്‍ക്കാര്‍ നിയമപരമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Next Story

RELATED STORIES

Share it