ഭീകരബന്ധം ആരോപിച്ച് സിന്‍ജിയാങില്‍ സൈന്യം 28 പേരെ കൊലപ്പെടുത്തി

സിന്‍ജിയാങ്: സപ്തംബറില്‍ കല്‍ക്കരി ഖനിയിലുണ്ടായ ആക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങില്‍ ചൈനീസ് സൈന്യം 28 പേരെ കൊലപ്പെടുത്തി. അക്‌സുവിലെ സോഗന്‍ ഖനിയിലുണ്ടായ ആക്രമണത്തില്‍ അഞ്ചു പോലിസുകാര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു.
ഖനിയിലുണ്ടായ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി രണ്ടു മാസങ്ങള്‍ക്കു മുമ്പ് സംഭവത്തെക്കുറിച്ച് ആദ്യമായി റിപോര്‍ട്ട് ചെയ്ത ഫ്രീ ഏഷ്യ അവകാശപ്പെട്ടിരുന്നു. ആക്രമണത്തിനു ശേഷം പര്‍വതമേഖലയിലേക്കു രക്ഷപ്പെട്ട സംഘത്തെ പിടികൂടാന്‍ ശക്തമായ തിരച്ചില്‍ നടത്തിയ സൈന്യം 56 ദിവസം നീണ്ട ശ്രമത്തത്തനൊടുവിലാണ് സംഘത്തെ കീഴടക്കിയതെന്നു സിന്‍ജിയാങ് ദിനപത്രം അവകാശപ്പെടുന്നു. ഒരാള്‍ കീഴടങ്ങുകയും ബാക്കിയുള്ളവരെ വധിക്കക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു.
സായുധസംഘവുമായി പോരാടുന്ന വിശ്വസനീയമായ ഒരു തെളിവുപോലും പുറത്തുവിടാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നു മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. വൈഗൂര്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന സിന്‍ജിയാങ് മേഖലയില്‍ ചൈന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായും സംഘടനകള്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it