Flash News

ഭീകരത ഏറെയും പ്രത്യക്ഷപ്പെട്ടത് മുസ് ലിംകള്‍ അല്ലാത്തവരുടെ ഭാഗത്ത് നിന്ന് - മക്ക ഇമാം

ഭീകരത ഏറെയും പ്രത്യക്ഷപ്പെട്ടത് മുസ് ലിംകള്‍ അല്ലാത്തവരുടെ ഭാഗത്ത് നിന്ന് - മക്ക ഇമാം
X
makkah imam
കോഴിക്കോട്: ഭീകര പ്രവര്‍ത്തനം ഏറെയും പ്രത്യക്ഷപ്പെട്ടത് മുസ്്‌ലിംകള്‍ അല്ലാത്തവരുടെ ഭാഗത്ത് നിന്നാണെന്ന് മക്കയിലെ മസ്ജിദുല്‍ ഹറാം ഇമാം ഡോ. ശൈഖ് സ്വാലിഹ് ബിന്‍ മുഹമ്മദ് ആലുത്വാലിബ്. കോഴിക്കോട് നടന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നദ്വത്തുല്‍ മുജാഹീദിന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് സമാധാനസമ്മേളനം നടന്നത്. മക്ക ഹൈകോടതി ജഡ്ജി കൂടിയായ ശൈഖ് സ്വാലിഹാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

കോഴിക്കോട് കടപ്പുറത്ത് നടന്ന സമ്മേളനത്തില്‍ കെഎന്‍എം സംസ്ഥാന പ്രസിഡന്റ് സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. സൗദി അറേബ്യയുടെ ഡല്‍ഹി എംബസിയിലെ കള്‍ചറല്‍ അറ്റാഷെ ശൈഖ് അലി അഹ്മദ് അല്‍റൂമി, ശൈഖ് അഹ്മദ് മുഹമ്മദ് അല്‍ബൂഇനൈന്‍ (ഖത്തര്‍), സ്വാമി സന്ദീപാനന്ദ ഗിരി, ഫാ. തോമസ് പനക്കല്‍, ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് മൗലാനാ മുസ്തഫാ ഖാന്‍ നദ്‌വി, മന്ത്രി എംകെ മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it