ഭരണഘടന ഇനി ഭേദഗതി ചെയ്യരുത്: മുലായം

ന്യൂഡല്‍ഹി: ഭരണഘടന ഭേദഗതി ചെയ്യരുതെന്നും സംവരണം ഉറപ്പ് വരുത്തണമെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഇടുങ്ങിയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഭരണഘടനയില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഭരണഘടന സംബന്ധിച്ച് ലോക്‌സഭയില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഏറ്റവും കൂടുതല്‍ തവണ ഭേദഗതി വരുത്തിയ ഭരണഘടനയാണ് ഇന്ത്യയുടേത്. ഇതുപോലെ മറ്റൊരു രാജ്യവും ഭരണഘടന ഭേദഗതി വരുത്തിയിട്ടില്ല. സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് കൂടുതല്‍ ഭേദഗതികളുമെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനയുടെ ശില്‍പികളായ ബി ആര്‍ അംബേദ്കറെപ്പോലുള്ളവരെക്കാള്‍ പുതിയ തലമുറയിലെ നേതാക്കന്മാര്‍ കൂടുതല്‍ ബുദ്ധിശാലികളായി മാറുന്നതെന്തിനാണെന്നു മുലായം ചോദിച്ചു.
Next Story

RELATED STORIES

Share it