ഭരണഘടനയെ അവഹേളിക്കുന്ന ഗവര്‍ണര്‍മാരെയും മന്ത്രിമാരെയും പുറത്താക്കണമെന്ന്
BY Sumeera SMR28 Nov 2015 3:31 AM GMT
Sumeera SMR28 Nov 2015 3:31 AM GMT
തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെയാണെന്നും മുസ്ലീങ്ങള്‍ക്ക് വേറെ എവിടെ വേണമെങ്കിലും പോകാമെന്നും വിടുവായത്തം പറയുന്ന അസം ഗവര്‍ണ്ണറും ഇത്തരം പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ചില മന്ത്രിമാരും ഭരണഘടനയെ അവഹേളിക്കുകയാണെന്നും അവരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും കേരളാ മുസ്ലീം ജമാഅത്ത് ഫെഡറേഷന്. വൈവിധ്യമാണ് ഭാരതത്തിന്റെ ശക്തി എന്ന് പ്രധാനമന്ത്രി ലോകരാജ്യങ്ങളിലെല്ലാം പറഞ്ഞു നടക്കുമ്പോള്‍ അനുയായികള്‍ ഇവിടെ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന നെറികെട്ട പ്രസ്താവനകളാണ് നടത്തുന്നത്. ഇന്ത്യന്‍ മുസ്ലീംങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ഒരു ഗവര്‍ണ്ണറുടേയും മന്ത്രിയുടേയും അനുവാദം ആവശ്യമില്ല. രാഷ്ട്രപിതാവായ ഗാന്ധിജിയെ മാറ്റി കൊലയാളിയായ ഗോഡ്സെയെ രാഷ്ട്രപിതാവാക്കാന്‍ തീവ്രശ്രമം നടക്കുമ്പോള്‍ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ആലസ്യം വെടിഞ്ഞ് രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു .സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം ജനറല്‍ സെക്രട്ടറി അഡ്വ. കെ പി മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞുമൗലവി, എം എ സമദ്, എ. കെ. ഉമര്‍ മൗലവി, പാങ്ങോട് എ ഖമറുദ്ദീന് മൗലവി സംബന്ധിച്ചു.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT