ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു

കൊച്ചി: തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു. ഉടമകളുമായുള്ള പരസ്പരധാരണ പ്രകാരമാണ് കോച്ച് രാജിവച്ചതെന്നു ടീം ഉടമകള്‍ അറിയിച്ചു. നിലവില്‍ ടീമിന്റെ സഹപരിശീലകനായ ട്രെവര്‍ മോര്‍ഗന്‍ തുടര്‍ന്ന് മുഖ്യ പരിശീലകനാവും.
പൂനെ സിറ്റി എഫ്‌സിക്കെതിരേ കഴിഞ്ഞ ദിവസം നടന്ന എവേ മല്‍സരത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങിയത്. ലീഗ് ഘട്ടത്തിലെ ആറു മല്‍സരങ്ങള്‍ പിന്നിട്ടിട്ടും മുഖ്യ പരിശീലകനു കൃത്യമായ ഒരു ടീം രൂപപ്പെടുത്താന്‍ സാധിക്കാതിരുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആദ്യ മല്‍സരം മുതല്‍ തന്നെ ടീം ഘടനയില്‍ തുടര്‍ച്ചയായി പരീക്ഷണങ്ങള്‍ നടത്തിവന്ന ടെയ്‌ലര്‍ക്ക് ഇതുവരെയും കൃത്യമായ ഒരു പ്ലെയിങ് ഇലവനെ കണ്ടെത്താനായിരുന്നില്ല. ഇംഗ്ലണ്ടിന്റെ മുന്‍ ദേശീയ താരം കൂടിയായ പീറ്റര്‍ ടെയ്‌ലര്‍ ഈ സീസണിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി ചുമതലയേറ്റത്.
Next Story

RELATED STORIES

Share it