Cricket

ബ്രിസ്ബണ്‍ ഏകദിനം; രോഹിത്തിന് സെഞ്ചുറി; ആസ്‌ത്രേലിയ്ക്ക് ലക്ഷ്യം 309 റണ്‍സ്

ബ്രിസ്ബണ്‍; ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആസ്‌ത്രേലിയക്ക് ലക്ഷ്യം 309 റണ്‍സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെ(124) സെഞ്ചുറിയുടെ മികവിലാണ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്. അജിങ്ക്യാ രഹാനെ(89), വിരാട് കോഹ് ലി(59) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.

പെര്‍ത്തില്‍ നടന്ന കഴിഞ്ഞ കളിയില്‍ അഞ്ചു വിക്കറ്റിനു പരാജയപ്പെട്ടതിനാല്‍ പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യക്കു ഇന്നത്തെ ജയം അനിവാര്യമാണ്. പെര്‍ത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ മിന്നുന്ന പ്രകടനം നടത്തിയി ട്ടും ബൗളര്‍മാരുടെ മോശം ഫോമാണ് ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടത്. ഓപണര്‍ രോഹിത് ശര്‍മയുടെ (171*) റെക്കോഡ് പ്രകടനത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റിനു 309 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്.
തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായെങ്കിലും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും (149) ജോര്‍ജ് ബെയ്‌ലിയും (112) സെഞ്ച്വറികളോടെ ഓസീസിനെ അനായാസ വിജയത്തിലേക്കു നയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it