Second edit

ബുഷ് കുടുംബം

ജോര്‍ജ് ബുഷ് അമേരിക്കയുടെ 41ാം പ്രസിഡന്റായിരുന്നു, 1989 മുതല്‍ 1993 വരെ. അദ്ദേഹത്തിന്റെ മൂത്ത മകന്‍ 43ാം പ്രസിഡന്റും- 2001 മുതല്‍ 2009 വരെ. രണ്ടു പേരുടെയും ഭരണത്തിന്റെ പ്രധാന ബാക്കിപത്രം പശ്ചിമേഷ്യയില്‍ നടത്തിയ ഇടങ്കോലിടല്‍ യുദ്ധങ്ങളും അതുവഴി ലോകസമാധാനത്തിനു കടുത്ത ഭീഷണി സൃഷ്ടിച്ചതുമാണ്. ഇപ്പോള്‍ സീനിയര്‍ ബുഷിന് വയസ്സ് 91 ആയി. പാര്‍ക്കിന്‍സണ്‍സ് അസുഖവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. അടുത്തയാഴ്ച പുറത്തിറങ്ങുന്ന ഒരു ജീവചരിത്ര ഗ്രന്ഥത്തില്‍ സീനിയര്‍ ബുഷ് തന്റെ മകന്റെ ഭരണകാലത്തെ സംബന്ധിച്ചു ചില കാര്യങ്ങള്‍ തുറന്നുപറയുന്നു. മകന്റെ പ്രധാന ഉപദേഷ്ടാക്കളായിരുന്ന വൈസ് പ്രസിഡന്റ് ഡിക് ചെനിയും പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡും അദ്ദേഹത്തിന്റെ ഭരണപരാജയത്തിനു മുഖ്യ കാരണമാണെന്നു പിതാവ് തുറന്നുപറയുന്നു. ചെനി സ്വന്തമായ ഒരു സാമ്രാജ്യം തന്നെ ഭരണകൂടത്തിനകത്തു കെട്ടിപ്പടുത്തു. റംസ്‌ഫെല്‍ഡാകട്ടെ അങ്ങേയറ്റത്തെ ധിക്കാരിയും തന്‍പോരിമക്കാരനും. രണ്ടു പേരും ജോര്‍ജ് ബുഷ് രണ്ടാമന്റെ ഭരണത്തെ കുഴപ്പത്തിലാക്കിയെന്ന് ബുഷ്. പിതാവ് പറഞ്ഞതില്‍ കാര്യമുണ്ട്. ജോര്‍ജ് ബുഷ് രണ്ടാമന്റേത് സമീപകാലത്ത് അമേരിക്ക കണ്ട ഏറ്റവും മോശം ഭരണകൂടങ്ങളില്‍ ഒന്നായിരുന്നുവെന്ന കാര്യത്തില്‍ ഇന്ന് അമേരിക്കയില്‍ പോലും എതിരഭിപ്രായമില്ല. പക്ഷേ, അതിന് ഉത്തരവാദി ബുഷോ അനുചരന്‍മാരോ എന്ന കാര്യത്തെസ്സംബന്ധിച്ച് തീര്‍ച്ചയായും അഭിപ്രായവ്യത്യാസങ്ങളുണ്ടാവും എന്നു മാത്രം.
Next Story

RELATED STORIES

Share it