ബിഡിഎസ് കോഴ്‌സ്: ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്റ് നല്‍കണം- കോടതി

കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന ബിഡിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റുകള്‍ സ്‌റ്റൈപ്പന്റ് നല്‍കണമെന്ന് ഹൈക്കോടതി.
സര്‍ക്കാര്‍ കോളജുകളില്‍ സ്‌റ്റൈപ്പന്റ് വിതരണം ചെയ്യുന്ന നിരക്കി ല്‍ സ്‌റ്റൈപ്പന്റ് തുക സ്വാശ്രയ-സ്വകാര്യ മാനേജ്‌മെന്റുകളും നല്‍കണമെന്നാണ് ജസ്റ്റിസ് എ വി രാമകൃഷ്ണ പിള്ളയുടെ ഉത്തരവ്.
2009 ഫെബ്രുവരി മുതലുള്ള സ്‌റ്റൈപ്പന്റ് കുടിശ്ശിക വിതരണംചെയ്യാത്ത കോളജ് മാനേജ്‌മെന്റ് നടപടി ചോദ്യംചെയ്ത് തിരുവനന്തപുരം വട്ടപ്പാറ പിഎംഎസ് കോളജ് ഓഫ് ഡെന്റല്‍ സയന്‍സ് ആന്റ് റിസര്‍ച്ചിലെ ബിഡിഎസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണു കോടതി ഉത്തരവ്. വിദ്യാര്‍ഥികളില്‍ നിന്ന് ഫീസോ നിക്ഷേപമോ വാങ്ങാതെയാണ് ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുന്നതെന്നും ഹൗസ്‌സര്‍ജന്‍സിക്കാരെ പോലെ ആശുപത്രിയില്‍ പ്രതിഫലം അര്‍ഹിക്കുന്ന തരത്തിലുള്ള സേവനം ഇവരില്‍ നിന്ന് ആവശ്യമില്ലെന്നും അതിനാല്‍ പ്രതിഫലം നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് നല്‍കിയ ഹരജിയും കോടതി പരിഗണിച്ചു.
2009 മാര്‍ച്ചില്‍ സ്‌റ്റൈപ്പന്റ് നല്‍കാനുള്ള തീരുമാനം സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. തുക എത്രയെന്നു കൃത്യമായി നിര്‍ണയിച്ചിട്ടില്ലെന്ന കാരണത്താല്‍ സ്‌റ്റൈപ്പന്റ് നല്‍കാതിരിക്കാനാവില്ലെന്നും നിയമപരമായി ന ല്‍കാന്‍ ബാധ്യസ്ഥമായ തുക വിദ്യാര്‍ഥികള്‍ക്ക് ഒരുമാസത്തിനകം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Next Story

RELATED STORIES

Share it