ബിജെപി എംപി വയോധികനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്
BY Rayees RKN27 March 2016 8:12 PM GMT
Rayees RKN27 March 2016 8:12 PM GMT
അഹ്മദാബാദ്: ബിജെപി എംപി വിത്തല്‍ റഡാഡിയ മതപരിപാടിക്കിടെ വയോധികനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. എംപിയുടെ പരാക്രമം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഗുജറാത്തിലെ പോര്‍ബന്തര്‍ മണ്ഡലത്തെയാണ് റഡാഡിയ പ്രതിനിധാനം ചെയ്യുന്നത്.മത ചടങ്ങിനായി ഒരുക്കിയ താല്‍ക്കാലിക കൂടാരത്തില്‍ ഇരുന്ന വയോധികനെ റഡാഡിയ സമീപിക്കുന്നതും മര്‍ദ്ദിക്കുന്നതുമാണ് വീഡിയോ ദൃശ്യത്തിലുള്ളത്. തന്നെ കൊല്ലരുതെന്ന് വയോധികന് യാചിക്കുന്നുമുണ്ട്. വയോധികന്റെ വസ്തുക്കള്‍ റഡാഡിയ എടുക്കുന്നതും അയാളോട് സ്ഥലം വിടാന്‍ കല്‍പ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രാജ്കോട്ട് ജില്ലയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍, വൃദ്ധനെ മര്‍ദ്ദിച്ചുവെന്ന ആരോപണം റഡാഡിയ നിഷേധിച്ചു. വീഡിയോയില്‍ കണുന്നത് മരിച്ച ചടങ്ങില്‍ അന്ധവിശ്വാസം പരത്താന്‍ ശ്രമിച്ച ആളെയാണെന്ന് അദ്ദേഹം പറഞ്ഞു. വയോധികനോട് സ്ഥലം വിടാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്ന് റഡാഡിയ പറഞ്ഞു. 2012ല്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ച ടോള്‍ ബൂത്ത് ജീവനക്കാരനെ തോക്കുചൂണ്ടി കൊല്ലുമെന്ന് റഡാഡിയ ഭീഷണി മുഴക്കിയത് വിവാദമായിരുന്നു.
Next Story
RELATED STORIES
കെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT