wayanad local

ബാബുവിന്റെ സഹോദരന് വനംവകുപ്പില്‍ വാച്ചര്‍ ജോലി

കല്‍പ്പറ്റ: ബാണാസുരസാഗര്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച ആദിവാസി യുവാവ് ബാബുവിന്റെ സഹോദരന് വനംവകുപ്പില്‍ വാച്ചര്‍ ആയി ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി പട്ടികവര്‍ഗക്ഷേമ-യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു.
ബാബുവിന്റെ സഹോദരങ്ങളില്‍ ഒരാള്‍ക്ക് ജോലി നല്‍കുമെന്നു കഴിഞ്ഞദിവസം ബാണാസുരമലയിലെ പത്തരക്കുന്ന് അംബേദ്കര്‍ കോളനിയിലെ ബാബുവിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയിരുന്നു. ഈ വാക്കു പാലിച്ചാണ് ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.
സര്‍ക്കാര്‍ ധനസഹായമായി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രി ബാബുവിന്റെ കുടുംബത്തിനു കൈമാറിയിരുന്നു. പട്ടികവര്‍ഗ ക്ഷേമ മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒരു ലക്ഷം രൂപയും ബാബുവിന്റെ കുടുംബത്തിന് നല്‍കും. അംബേദ്കര്‍ കോളനിയിലെ കൂലിപ്പണിക്കാരനായ വാസുവിന്റെയും അനിതയുടെയും മകനായ ബാബു ചന്നലോട് പത്തായക്കോടന്‍ റൗഫിനെ ജീവിതത്തിലേക്ക് കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മരിച്ചത്. ധീരതയെ പ്രകീര്‍ത്തിച്ച് ഇപ്പോഴും നിരവധി ആളുകള്‍ മലമുകളിലെ ബാബുവിന്റെ വീട്ടിലേക്കെത്തുന്നുണ്ട്.
Next Story

RELATED STORIES

Share it