ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികള്‍ സമരം പിന്‍വലിച്ചു

പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികള്‍ 139 ദിവസമായി നടത്തിവന്ന പ്രക്ഷോഭം പിന്‍വലിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി ടെലിവിഷന്‍ താരം ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരായ പ്രതിഷേധങ്ങള്‍ തുടരുമെന്നു വിദ്യാര്‍ഥികള്‍ അറിയിച്ചു. ഏകപക്ഷീയമായാണ് സമരം പിന്‍വലിച്ചതെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രേരണയ്ക്കു വിധേയമായിട്ടല്ലെന്നും ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥി സംഘടനാ പ്രതിനിധി വികാസ് അര്‍സ് പറഞ്ഞു.
വിദ്യാര്‍ഥികളുടെ താല്‍പര്യം കണക്കിലെടുത്ത് ഉടനെ പഠനകാര്യങ്ങളിലേക്കു ശ്രദ്ധതിരിക്കും. വലതുപക്ഷ നിലപാട് തുറന്നുകാണിക്കപ്പെട്ടുവെന്നും ഈ രാജ്യം ആരാണ് ഭരിക്കുന്നതെന്നു മനസ്സിലായെന്നും ആര്‍എസ്എസിന്റെ പേരെടുത്തു പറയാതെ അര്‍സ് വ്യക്തമാക്കി.
മഹാഭാരത ടിവി സീരിയലില്‍ യുധിഷ്ഠിരനെ അവതരിപ്പിച്ച നടന്‍ ഗജേന്ദ്ര ചൗഹാനെയടക്കം നാലു പേരെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിയമിച്ചതിനെതിരേയായിരുന്നു പ്രക്ഷോഭം. വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചതിനെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ രാത്തോഡ് സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it