ഫലസ്തീനി ബാലന്റെ വധം: ജൂത സംഘത്തലവന് ജീവപര്യന്തം
BY Sumeera SMR5 May 2016 3:30 AM GMT
Sumeera SMR5 May 2016 3:30 AM GMT
തെല്‍അവീവ്: ഫലസ്തീന് ബാലന് മുഹമ്മദ് അബു ഖ്ദെയ്റിനെ തട്ടിക്കൊണ്ടുപോയി തീവച്ചുകൊലപ്പെടുത്തിയ കേസില്‍ ജൂത സംഘത്തലവന് യൂസഫ് ഹയിം ബെന്‍ ഡേവിഡിന്(31) ഇസ്രായേലി കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു.
2014ലായിരുന്നു 16കാരനായ അബു ഖ്ദെയ്റിനെ ബെന്‍ ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്. ജീവപര്യന്തത്തിനു പുറമേ 20 വര്‍ഷം തടവിനുകൂടി ശിക്ഷ വിധിച്ച കോടതി പ്രതി 1,50,000 ഷെക്കല്‍ (25 ലക്ഷത്തോളം രൂപ) കൊല്ലപ്പെട്ട അബു ഖ്ദെയ്റിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു. തട്ടിക്കൊണ്ടു പോവുന്നതിനു സഹായം നല്കിയ മറ്റു രണ്ടു പ്രതികളെ ജീവപര്യന്തത്തിനും 21 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു. മൂന്നു പ്രതികളും കോടതിയില്‍ കുറ്റസമ്മതം നടത്തി. ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രായേലി യുവാക്കള്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായിട്ടാണ് കൊലപാതകമെന്നാണ് പ്രതികള്‍ പറഞ്ഞത്.

Next Story
RELATED STORIES
രാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMT