ernakulam local

പ്ലാസ്റ്റിക് ഉപയോഗം: യോഗം പ്രഹസനമാവുന്നു

മരട്: നഗരസഭയില്‍ പ്ലാസ്റ്റിക് ഉപയോഗം വര്‍ധിച്ചതോടെ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മരട് നഗരസഭയില്‍ പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചിരുന്നു. എന്നാ ല്‍ തക്കതായ നടപടികള്‍ കൈക്കൊള്ളാതെവരികയും പ്ലാസ്റ്റിക് ഉപയോഗം പഴയതിനേക്കാള്‍ കൂടുതലായി വര്‍ധിക്കുകയും ചെയ്യുകയാണുണ്ടായത്. പുതിയ ഭരണസമിതി നിലവില്‍വന്നതിന് ശേഷം പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതിനായി നഗരസഭയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, സാംസ്‌കാരിക- സാമുദായിക സംഘടനാ ഭാരവാഹികള്‍, വ്യാപാരി വ്യവസായി ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് സംയുക്ത യോഗം ഇന്ന് നടത്തുമെന്ന് അറിയിച്ച് ക്ഷണക്കത്ത് അടിച്ചിട്ടുണ്ട്. എന്നാല്‍ മരടിലെ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍, സാമുദായിക സംഘടന ഭാരവാഹികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ആരാധനാലയ കമ്മിറ്റിക്കാര്‍ എന്നിവരെ അറിയിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
യഥാര്‍ഥത്തില്‍ പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കാനാണോ അതോ ഇതിന്റെ മറവില്‍ വേറെ എന്തെങ്കിലും ദുരുദ്ദേശമുണ്ടോ എന്നും മരട് നിവാസികള്‍ ചോദിച്ചു. രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഇതേ കാര്യത്തിനായി യോഗം ചേര്‍ന്നുവെങ്കിലും അന്ന് വിരലിലെണ്ണാവുന്നവരെ പങ്കെടുത്തുള്ളൂ. എന്നാല്‍ യോഗം അലസിപിരിയുകയും ചെയ്തു. വീണ്ടും ഇതാവര്‍ത്തിക്കാനുള്ള നടപടികളാണ് മരട്‌നഗരസഭ കൈകൊള്ളുന്നത്. എന്നാല്‍ വീടുകളില്‍നിന്നും പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കി പകരം രണ്ട് തുണി സഞ്ചികള്‍ വീതം നല്‍കാനാണ് തീരുമാനം.
മാര്‍ക്കറ്റില്‍പോയി ഇറച്ചിയും മീനും പച്ചക്കറികളും കടകളില്‍നിന്ന് വസ്ത്രങ്ങളും മറ്റും മേടിക്കാനായിട്ടാണ് ഇത്. എന്നാല്‍ പ്ലാസ്റ്റിക് കവറുകള്‍ വരുന്നത് കടകളില്‍ നിന്നുമാണ്. അതുകൊണ്ട് കടകളിലും മറ്റും പ്ലാസ്റ്റിക് നിരോധിച്ച് അതേ നിരക്കില്‍ തുണി സഞ്ചി നല്‍കിയാല്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും നഗരസഭയ്ക്ക് പുറത്തുനിന്നും വരുന്ന പ്ലാസ്റ്റിക്കിനെ നേരിടാനും നഗരസഭ തയ്യാറാവണമെന്നും വ്യാപാരികള്‍ പറഞ്ഞു.
നഗരസഭ നടപ്പാക്കാന്‍ കഴിയാത്ത നിരോധനങ്ങളാണ് പ്രഖ്യാപിക്കുന്നത്. അതിന് തെളിവാണ് നഗരസഭയില്‍ സുലഭമായി ലഭിക്കുന്ന നിരോധിച്ച പാന്‍മസാല, പ്ലാസ്റ്റിക്, ഫഌക്‌സ് തുടങ്ങിയവ. കഞ്ചാവ്, മയക്കുമരുന്ന്, മദ്യ മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്നവരും ജനങ്ങളെ കാണിക്കാന്‍വേണ്ടി ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ തമ്മില്‍ തല്ലുന്നവരായി മാറുകയാണ് കൗ ണ്‍സിലര്‍മാരെന്നും നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it