പ്ലസ്‌വണ്‍: സഹായിക്കാന്‍ ഫോക്കസ് പോയിന്റുകള്‍

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനും ഉപരിപഠനസാധ്യതകള്‍ അന്വേഷിക്കാനും ഫോക്കസ് പോയിന്റുകള്‍ എന്ന പേരില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ തുറക്കും. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലെയും രണ്ടുവീതം സ്‌കൂളുകളില്‍ ഈ മാസം 11 മുതല്‍ 25 വരെ ഫോക്കസ് പോയിന്റുകള്‍ പ്രവര്‍ത്തിക്കും. കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സലിങ് സെല്ലിന്റെ നേതൃത്വത്തിലാണിത്. ഏകജാലക അപേക്ഷാ സമര്‍പ്പണം, 10ാം ക്ലാസിന് ശേഷമുള്ള പഠനം, കുട്ടികളുടെ അഭിരുചി അനുസരിച്ച് ഏതൊക്കെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം തുടങ്ങി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ ദൂരീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംവിധാനം.
Next Story

RELATED STORIES

Share it