malappuram local

പ്രമുഖരുടെ വോട്ട് അതിരാവിലെ

മലപ്പുറം: ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ നേരത്തെ തന്നെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സികെഎംഎംഎഎല്‍പി സ്‌കൂളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ഹൈദരലി തങ്ങള്‍ക്ക് 84ാംബൂത്തിലും കുഞ്ഞാലിക്കുട്ടിക്ക് 86ാം ബൂത്തിലുമായിരുന്നു വോട്ട്. പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന്‍ പെരിന്തല്‍മണ്ണ ഖാദര്‍മൊല്ല എല്‍പി സ്‌ക്കൂളിലും പെരിന്തല്‍മണ്ണയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശശികുമാര്‍ പൂപ്പലം മദ്‌റസയിലും വോട്ട് ചെയ്തു.
ഇ ടി മുഹമ്മദ് ബഷീര്‍ എംപി മപ്രം ജിഎല്‍പി സ്‌കൂളിലും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പടപറമ്പ് അങ്കണവാടിയിലും ദേശീയ സെക്രട്ടറി എം പി അബ്ദുസ്സമദ് സമദാനി എംഎല്‍എ കോട്ടക്കല്‍ ആറ്റംപാറ എഎംഎല്‍പി സ്‌കൂളിലും വോട്ടു ചെയ്തു.
മന്ത്രിമാരായ പി കെ അബ്ദുറബ് പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ സ്മാരക സ്‌കൂളിലും മഞ്ഞളാംകുഴി അലി പനങ്ങാങ്ങര എല്‍പി സ്‌കൂളിലും എ പി അനില്‍കുമാര്‍ മലപ്പുറം എംഎസ്പി എല്‍പി സ്‌കൂളിലും വോട്ട് ചെയ്തു.
മന്ത്രി ആര്യാടന്‍ മുഹമ്മദ്, മകനും സ്ഥാനാര്‍ഥിയുമായ ആര്യാടന്‍ ഷൗക്കത്തിനോടൊപ്പം കുടുംബസമ്മേതം വീട്ടിക്കുത്ത് എല്‍പി സ്‌കൂളിലും പിവി അബ്ദുല്‍ വഹാബ് എംപി മക്കളോടൊപ്പം നിലമ്പൂര്‍ ഗവ. മോഡല്‍ യുപി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. പി വി അന്‍വര്‍ ഏറനാട് മണ്ഡലത്തില്‍ 76ാം ബൂത്തായ പെരകമണ്ണ ഗവ. യുപി സ്‌കൂളിലാണ് വോട്ടു ചെയ്തത്.
മഞ്ഞളാംകുഴി അലി പനങ്ങാങ്ങര എല്‍പി സ്‌കൂളിലും വള്ളിക്കുന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി അബ്ദുല്‍ ഹമീദ് മഞ്ചേരി മണ്ഡലത്തിലെ പട്ടിക്കാട് ഗവ. ഹൈസ്‌കൂളില്‍ വോട്ട് ചെയ്തു. പി ഉബൈദുല്ല ആനക്കയം ജിയുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
ഏറനാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ബഷീര്‍ പത്തപ്പരിയം ജിഎംഎല്‍പി സ്‌കൂളിലും മഞ്ചേരി മണ്ഡലം സ്ഥാനാര്‍ഥി എം ഉമര്‍ മഞ്ചേരി ചെരണി മുബാറക് മദ്‌റസയിലും കോട്ടക്കല്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ വടക്കാങ്ങര ടിഎസ്എസിലും താനൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുറഹ്മാന്‍ രണ്ടത്താണി കല്‍പകഞ്ചേരി പറപ്പുറം ജിഎംഎല്‍പി സ്‌കൂളിലും കൊണ്ടോട്ടി യുഡിഎഫ് സ്ഥാനാര്‍ഥി ടി വി ഇബ്രാഹിം പൂക്കോട്ടൂരിലെ വെള്ളൂര്‍ എഎംഎല്‍പി സ്‌കൂളിലും തവനൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി ഇഫ്തിക്കാറുദ്ദീന്‍ മാറാക്കര പാറമ്മല്‍ മുഹ്‌യുദ്ദീന്‍ മദ്രസയിലും പൊന്നാനി യുഡിഎഫ് സ്ഥാനാര്‍ഥി പി ടി അജയ് മോഹന്‍ എരമംഗലം സിഎംഎംഎല്‍പി സ്‌കൂളിലെ 139ാം ബൂത്തിലും വോട്ടു രേഖപ്പെടുത്തി.
തിരൂരിലെയും മങ്കടയിലെയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സി മമ്മൂട്ടിയും ടി എ അഹമ്മദ് കബീറും ജില്ലയ്ക്ക് പുറത്താണ് വോട്ട് ചെയ്തത്. സി മമ്മൂട്ടി വയനാട് മാനന്തവാടിയിലെ അഞ്ചുകുന്നിലും ടി എ അഹമ്മദ് കബീര്‍ കളമശ്ശേരി മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തി.
സിപിഎം നേതാവ് ടി കെ ഹംസ മുള്ളമ്പാറ എല്‍പി സ്‌കൂളിലാണ് വോട്ട് ചെയ്തത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന് മലപ്പുറം ചെമ്മങ്കടവ് മദ്‌റസയിലായിരുന്നു വോട്ട്.
ഏറനാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി അബ്ദുറഹിമാന്‍് ഊര്‍ങ്ങാട്ടിരിയില്‍ സ്വന്തം ചിഹ്നത്തിലും വോട്ട് രേഖപ്പെടുത്തി. സിപിഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന് പെരിന്തല്‍മണ്ണ നഗരത്തിലായിരുന്നു വോട്ട്. കെ ടി ജലീലിനു വോട്ട് വളാഞ്ചേരിയിലാണ്. കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബീരാന്‍കുട്ടി പുളിക്കല്‍ പഞ്ചായത്തില്‍ വോട്ട് ചെയ്തു.
താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹിമാന്‍ തിരൂര്‍ പൊറൂര്‍ എഎംഎല്‍പി സ്‌കൂളിലും ഗഫൂര്‍ പി ലില്ലീസ് തിരൂര്‍ കൈതവളപ്പ് എഎംഎല്‍പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. കൊണ്ടോട്ടിയിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി നാസറുദ്ദീന്‍ എളമരം പാലക്കുഴി എല്‍പി സ്‌കൂളിലും കോട്ടക്കല്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി കെ പി ഒ റഹ്മത്തുല്ല വള്ളിക്കാഞ്ഞിരം എഎംഎല്‍പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫിന് മഞ്ചേരി യതീംഖാന സ്‌കൂളിലും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദിന് എടവണ്ണ കുണ്ടുതോട് യുപി സ്‌കൂള്‍ ബൂത്തിലുമായിരുന്നു വോട്ട്.
Next Story

RELATED STORIES

Share it