Flash News

പ്രധാനമന്ത്രി പത്താന്‍കോട്ട് സന്ദര്‍ശിക്കുന്നു

ചണ്ഡീഗഡ് : കഴിഞ്ഞാഴ്ച ആക്രമണമുണ്ടായ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സന്ദര്‍ശനത്തിനെത്തി. രാവിലെ പതിനൊന്നരയോടെ സ്ഥലത്തെത്തിയ പ്രധാനമന്ത്രി കരസേനയിിലെയും വ്യോമസേനയിലെയും മുതിര്‍ന്ന  ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യാ പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ അദ്ദേഹം വ്യോമനിരീക്ഷണം നടത്തുമെന്ന് റിപോര്‍ട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വ്യോമകേന്ദ്രത്തിലും പരിസരങ്ങളിലും പത്താന്‍ കോട്ട് ആക്രമണമുണ്ടായതിന് ഒരാഴ്ച തികയുകയാണിന്ന്.
Next Story

RELATED STORIES

Share it