kozhikode local

പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്

കോഴിക്കോട്: ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായി വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യാന്‍ അതീവ സുരക്ഷയില്‍ കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഊഷ്മള വരവേല്‍പ്പ്.
ഇന്നലെ രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി 11.50ന് പ്രത്യേക ഹെലികോപ്ടറില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തെ ഹെലിപാഡിലിറങ്ങി. ഗവര്‍ണര്‍ ജസ്റ്റിസ് പി സാദശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോനായിക് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബിജെപി നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിയെ കാണാന്‍ വന്‍ജനാവലിയാണ് മൈതാനത്തിനു ചുറ്റുമുണ്ടായിരുന്നത്. തുടര്‍ന്ന് റോഡുമാര്‍ഗം സ്വപ്‌നനഗരിയിലെ സമ്മേളന വേദിയിലെത്തിയ അദ്ദേഹം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. സമ്മേളന പ്രതിനിധികള്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. പ്രധാനമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് അതീവസുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
ഒരുമണിക്കൂര്‍ മുന്‍പു തന്നെ മാധ്യമപ്രവര്‍ത്തകരടക്കം സദസ്യരെ എല്ലാവരെയും പ്രവേശിപ്പിച്ചിരുന്നു. 11.30ന് ശേഷം ആരെയും ആയുര്‍വേദ ഫെസ്റ്റിവല്‍ നടക്കുന്ന സ്വപ്‌നനഗരിയിലേക്ക് പ്രവേശിപ്പിച്ചില്ല.
ഉദ്ഘാടന ചടങ്ങിന് ശേഷം ഉച്ചയ്ക്ക് 1.30ഓടെ പ്രധാനമന്ത്രി മടങ്ങി.
Next Story

RELATED STORIES

Share it