പ്രദീപ്കുമാര്‍ മല്‍സരിക്കുന്നത് സഹോദരിയുടെ കരളുറപ്പുമായി
BY swapna en20 Oct 2015 3:40 AM GMT
swapna en20 Oct 2015 3:40 AM GMT
ചെങ്ങന്നൂര്‍: നഗരസഭയിലെ ഇടനാട് 8ാം വാര്‍ഡില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി സിപിഐയിലെ പി ആര് പ്രദീപ്കുമാര്‍ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് സഹോദരിയുടെ കരളുറപ്പുമായി. കരള്‍രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തിന്റെ കരള്‍മാറ്റ ശസ്ത്രക്രിയ ജൂലൈ 27ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലാണു നടന്നത്. സഹോദരി പ്രഭാകുമാരിയാണ് പ്രദീപിന് കരള്‍ പകുത്തുനല്‍കിയത്. നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ഓപറേഷന് ആവശ്യമായ 42 ലക്ഷം രൂപ നല്കി സഹായിക്കുകയും ചെയ്തു. മദനശ്ശേരില് പരേതനായ കൃഷ്ണപ്പിള്ളയുടെയും പൊന്നമ്മയുടെയും മൂത്ത മകനായ പ്രദീപിന് പ്രകാശ് എന്ന ഒരു സഹോദരന് കൂടിയുണ്ട്. ഇദ്ദേഹം വിദേശത്താണ്. മുമ്പ് രണ്ടുതവണ നഗരസഭാ കൗണ്‍സിലറായിരുന്ന പ്രദീപ് ഒരു തവണ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനായിരുന്നു. അവിവാഹിതനായ പ്രദീപ് ആരോഗ്യകാരണങ്ങളാല്‍ ഇത്തവണ വീടുവീടാന്തരമുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കിയിരിക്കുകയാണ്. ഫോണ്‍ ചെയ്തും മറ്റുമാണു വോട്ടഭ്യര്‍ഥിക്കുന്നത്.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT