Kottayam Local

പ്രതിഷേധിക്കാന്‍ മരത്തില്‍ കയറിയ യുവാവിന് ദേഹാസ്വാസ്ഥ്യം; അഗ്നിശമന സേനയെത്തി താഴെയിറക്കി

കോട്ടയം: സമര മാര്‍ഗത്തിനു വ്യത്യസ്ഥത പുലര്‍ത്താന്‍ മരത്തില്‍ കയറിയ യുവാവിനു ദേഹാസ്വാസ്ഥ്യം. ഒടുവില്‍ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10.30 ഓടെ കലക്ടറേറ്റ് പ്രദേശത്താണു സംഭവം. കൊല്ലം സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ മേക്കോണ്‍ മുരുകനാണ് കലക്ടറേറ്റ് കവാടത്തിനു സമീപമുള്ള മരത്തില്‍ കയറി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന ക്രൂരതയ്‌ക്കെതിരേയും സാമൂഹിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഉയരങ്ങളിലിരുന്നു പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് മുരുകന്‍ കോട്ടയത്തുമെത്തിയത്.
പത്തേകാലോടെ വെള്ള ഷര്‍ട്ട് ധരിച്ച മുരുകന്‍ മരത്തില്‍ കയറുന്നതു പലരും കണ്ടിരുന്നു. മരത്തിനു മുകളില്‍ കയറിയ മുരുകന്‍ നോട്ടീസ് വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കാലിന്റെ മസില്‍ കയറി. തുടര്‍ന്നു താഴെയിറങ്ങാന്‍ സഹായ അഭ്യര്‍ഥന നടത്തുകയായിരുന്നു. തുടര്‍ന്ന് ഈസ്റ്റ് സിഐ നിര്‍മല്‍ ബോസ്, എസ്‌ഐ യു ശ്രീജിത് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്നു സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കയര്‍ സഞ്ചിയില്‍ മുരുകനെ താഴെയിറക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it