പ്രതിപക്ഷനേതാവ് ലിഫ്റ്റില്‍ കുടുങ്ങി
BY Sumeera SMR18 Jun 2016 8:06 PM GMT
Sumeera SMR18 Jun 2016 8:06 PM GMT
കാസര്‍കോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 20 മിനിറ്റ് ലിഫ്റ്റില്‍ കുടുങ്ങി. ഫയര്‍ഫോഴ്സ് ലിഫ്റ്റ് പൊളിച്ചാണ് ഇദ്ദേഹത്തേയും കോണ്‍ഗ്രസ് നേതാക്കളേയും പുറത്തിറക്കിയത്
പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ രമേശ് ചെന്നിത്തല ഇന്നലെ രാവിലെ ഡിസിസിയുടെ നേതൃത്വത്തില്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംബന്ധിക്കാന്‍ വരുമ്പോഴാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. രാവിലെ 10.50ഓടെ രമേശ് ചെന്നിത്തല, കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്, സെക്രട്ടറി കെ നീലകണ്ഠന്, ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്, കെപിസിസി അംഗം ബാലകൃഷ്ണ വോര്‍കുഡ്ലു എന്നിവര്‍ ജില്ലാ ബാങ്കിന്റെ മൂന്നാംനിലയില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കാന്‍ ലിഫ്റ്റില്‍ കയറിയതായിരുന്നു. ഇതിനിടയില്‍ വൈദ്യുതി നിലച്ചു. എന്നാല്‍, വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും ലിഫ്റ്റ് പ്രവര്‍ത്തനം മുടങ്ങി. മൂന്നുപേര്‍ക്ക് കയറാവുന്ന ലിഫ്റ്റായിരുന്നു ഇത്. സഹകരണ മന്ത്രിയായിരുന്ന സി എന്‍ ബാലകൃഷ്ണന് രണ്ട് വര്‍ഷം മുമ്പ് ഇതേ ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT