പോലിസ് സ്റ്റേഷനിലെ മെസ്സില്‍ പന്നിയിറച്ചി; അന്വേഷണം അട്ടിമറിച്ചതായി ആക്ഷേപം
BY Sumeera SMR3 Jan 2016 5:21 AM GMT
Sumeera SMR3 Jan 2016 5:21 AM GMT
വണ്ടിപ്പെരിയാര്‍: ശബരിമല ഡ്യൂട്ടിയുള്ളവര്ക്കായുള്ള വണ്ടിപ്പെരിയാര്‍ പോലിസ് സ്റ്റേഷനിലെ മെസ്സില്‍ പന്നിയിറച്ചി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിച്ചതായി ആക്ഷേപം.ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ ഉന്നത ബന്ധങ്ങളാണ് അന്വേഷണം വഴി മുട്ടുന്നതിനു കാരണം. ഫ്രീസറില്‍ സൂക്ഷിക്കാന്‍ ശ്രമിച്ചത് പന്നിയിറച്ചി അല്ല മല്‍സ്യമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍. ഭരണ കക്ഷിയിലെ ചില ഉന്നതരും ഉന്നത പോലിസ് മേധാവികളുമാണ് ഇതിന പിന്നിലെന്ന് ആക്ഷേപമുണ്ട്. സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും യാതൊരുവിധ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണത്തെ മെസ്സിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ ക്രമക്കേട് കാണിച്ചതിനെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു. ഇതിന്റെ വിരോധം തീര്‍ക്കാനാണ് ഇറച്ചി കൊണ്ടു വന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT