Idukki local

പോലിസ് പിടികൂടിയ തടിലോറി ഉന്നത ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചു

തൊടുപുഴ: തൊടുപുഴ പോലിസ് പിടികൂടിയ രണ്ടര ലക്ഷം രൂപയുടെ തടി ഉരുപ്പടികള്‍ ഉന്നത ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചു.കഴിഞ്ഞ 14നു വിഷുദിനത്തില്‍ പട്ടാപ്പകല്‍ തൊടുപുഴ നഗരത്തില്‍ കൂടി കടത്തിയ തടി ഉരുപ്പടികളാണ് നഗരത്തില്‍ പരിശോധന നടത്തിയ പ്രത്യേക പോലിസ് സംഘം പിടികൂടിയത്.തൊടുപുഴയില്‍ കെസിവൈഎം നടത്തിയ റാലി മറയാക്കി തടി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പോലിസ് വാഹനം പിടികൂടിയത്. പിടികൂടിയ ലോറിയും ലോറിയിലെ ജിവനക്കാരെയും പോലിസ് സ്‌റ്റേഷനിലെത്തിച്ചു. പിന്നീട് പത്തു മിനിട്ടിനുള്ളില്‍ ലോറിയും ജീവനക്കാരനെയും പോലിസ് വിട്ടയച്ചു.സ്ഥലം എം എല്‍എ കൂടിയായ മന്ത്രിയുടെ പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സംഭവം കേസാക്കാതെ വിട്ടയച്ചതെന്നാണ് പോലിസുകാര്‍ നല്‍കുന്ന വിവരം. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ ബ്രാഞ്ചിനും മൗനമാണ്. ഇതിനെതിരെ സേനയില്‍ അമര്‍ഷവുമുണ്ട്.പാര്‍ട്ടിയിലെ ഉന്നത നേതാവ് പോലിസില്‍ കടുത്ത സമ്മര്‍ദം ചൊലുത്തിയെന്നാണ് പറയപ്പെടുന്നത്. ഇതോടെ ലോറി പിടികൂടി പോലിസുകാര്‍ ഇത് എങ്ങനെയെങ്കിലും തലയില്‍ നിന്നും ഊരിയാല്‍ മതി എന്നായി.വാഹനം പിടികൂടി.വിഷുദിനത്തില്‍ പത്ര മാധ്യമങ്ങള്‍ക്കും അവധിയായതിനാല്‍ സംഭവം പുറത്തു വിടാതിരിക്കാനുള്ള ഗൂഢ ശ്രമവും പോലിസിന്റെ ഭാഗത്തു നിന്നുണ്ടായി.തടി ലോറി എവിടെ നിന്നാണ് എത്തിയതെന്നും എങ്ങോട്ടാണ് കൊണ്ടുപോയതെന്നും പോലിസിലെ ഉന്നതര്‍ക്ക് നന്നായറിയാം.
Next Story

RELATED STORIES

Share it