പൊന്‍കുന്നത്തിനു സമീപം 20ാം മൈലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 46 പേര്‍ക്കു പരിക്ക്
BY Sumeera SMR1 May 2016 3:29 AM GMT
Sumeera SMR1 May 2016 3:29 AM GMT
പൊന്‍കുന്നം: ദേശീയപാത 183ല്‍ പൊന്‍കുന്നത്തിനു സമീപം 20ാം മൈലില്‍ കെഎസ്ആര്ടിബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 46 പേര്‍ക്കു പരിക്ക്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. കോട്ടയത്തു നിന്ന് ചെമ്മണ്ണാറിനു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും എരുമേലിയില്‍ നിന്നു കോട്ടയത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസും തമ്മില്‍ 20ാം മൈലില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്വകാര്യ ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്നു.
അപകടത്തില്‍പ്പെട്ട എട്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമല്‍ജിത്ത് (16) ഇഞ്ചിയാനി, രമ്യ (25) ചിറക്കടവ്, സ്വാതി, സുജിത്ത് (20), നിര്‍മല്‍, ഏലിയാമ്മ (65) പയ്യപ്പാടി, ഓമന (45) കുമളി, കെ.കെ. വര്‍ഗീസ് (65) കുമളി എന്നീവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
പാറത്തോട് സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവര്‍ അജാസ്(29), കണ്ടക്ടര്‍ വിവേക്(20), മറ്റൊരു ജീവനക്കാരന് കണ്ണന്(22), രാജി (38), ജിജി വര്‍ഗീസ് (23), ബിജു (37), അല്‍ മരിയ (14)്, ചക്രപാണി (45), ബിന്‍സി (32), രാജേഷ് (40), അഭിജിത്ത് (28)്, അനു (38), കാര്‍ത്തിക (41), അയ്ബിന്‍ (എട്ട്)്, ജസ്ന(23), സാമോള്‍ (11), ഷീബ (40), മേഴ്സി (48), സരിത (20), സരീഷ്കുമാര്‍ (57), റോഷ്ന (27), സജിത (29), പ്രിന്‍സ് (31), രമ്യ (25), ജിമ്മി (25), ജസ്ന (39), സരസമ്മ (58), മൃണാളിനി (59), സരിത (20), മനു (24), സുനിത (25), ജീവന് പി. ജോസ് (22), തരുണ്‍ (24), ലിബിന് (25), അബിയ (10), തമ്പി (57), അയ്യപ്പന് (27) സൗമ്യ (35) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊന്‍കുന്നം പോലിസും കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണു പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊന്‍കുന്നം പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെത്തുടര്‍ന്നു ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT