World

പെരുന്നാള്‍ അവധിക്കുശേഷം ഇന്തോനീസ്യയില്‍ കൂട്ടവധശിക്ഷ നടപ്പാക്കും

ജക്കാര്‍ത്ത: 16 പേരുടെ വധശിക്ഷ ഈദ് അവധിക്കുശേഷം നടപ്പിലാക്കാന്‍ ഇന്തോനീസ്യന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. റമദാന്‍ മാസത്തിനുശേഷം ഉടന്‍ വധശിക്ഷ നടപ്പിലാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ഓഫിസ് വക്താവ് മുഹമ്മദ് റും അറിയിച്ചു. കൃത്യമായ തിയ്യതി പുറത്തുവിട്ടിട്ടില്ല. മയക്കുമരുന്നു കടത്തിനെതിരേ കര്‍ശനനിയമം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്തോനീസ്യ. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം രാജ്യത്ത് 14 പേരെ തൂക്കിലേറ്റിയിരുന്നു.
കൂടുതലും വിദേശികളായിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ രാജ്യത്തു വധശിക്ഷ നടപ്പാക്കിയിട്ടില്ല. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയായിരുന്നെന്നും ഇപ്പോള്‍ അത് പുനരാരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജാവാ ദ്വീപിലെ നുസാകംബന്‍ഗനിലായിരിക്കും വധശിക്ഷ നടപ്പിലാക്കുക.
Next Story

RELATED STORIES

Share it