പെരിനാട് വീടുകള്‍ക്കുനേരെ വ്യാപക അക്രമം
BY Sumeera SMR10 Nov 2015 4:54 AM GMT
Sumeera SMR10 Nov 2015 4:54 AM GMT
കുണ്ടറ: പെരിനാട് വീടുകള്‍ക്കു നേരെ നടന്ന വ്യാപക അക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു. സിപിഎം കുണ്ടറ ഏരിയ സെക്രട്ടറിയുടേയും പെരിനാട് പഞ്ചായത്തിലെ ചന്ദനത്തോപ്പ് കുഴിയം വാര്‍ഡുകളില്‍ മല്‍സരിച്ച സിപിഎം സ്ഥാനാര്‍ഥികളുടേയും വീടുകള്‍ക്കു നേരെയാണ് ഞാറാഴ്ച രാത്രിയില്‍ ആക്രമണം നടന്നത്.
ഏരിയാ സെക്രട്ടറി എസ് എല്‍ സജീകുമാറിന്റെ ചെറുമൂട്ടിലെ വീടിനുനേരെ രാത്രി 10.30ന് ബൈക്കിലെത്തിയ സംഘം കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ചന്ദനത്തോപ്പ് വാര്‍ഡില്‍ മല്‍സരിച്ച് വിജയിച്ച സിപിഎം സ്ഥാനാര്‍ഥി മനോജിന്റെ വീടിനു നേരെയും കുഴിയം വാര്‍ഡില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥി മനോജ്കുമാറിന്റെ വീടിനു നേരെയും കല്ലേറുണ്ടായി. ബൈക്കിലെത്തിയ സംഘമാണ് ഇവിടെയും ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ പെരിനാട് പഞ്ചായത്തില്‍ പരാജയപ്പെട്ട ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പെരിനാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചെറുമൂട്ടില്‍ പ്രതിഷേധപ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT