പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; ക്രൈംബ്രാഞ്ച് സംഘം ജില്ലാ കലക്ടറില്‍ നിന്ന് മൊഴിയെടുത്തു
BY Sumeera SMR26 Jun 2016 4:34 AM GMT
Sumeera SMR26 Jun 2016 4:34 AM GMT
കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ജില്ലാകലക്ടറില്‍ നിന്നും മൊഴി രേഖപ്പെടുത്തി.ക്രൈംബ്രാഞ്ച് എസ്പി ശ്രീധരന്റെ നേതൃത്വത്തിലാണ് ജില്ലാകലക്ടര്‍ എ ഷൈനാമോളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയത്. ദുരന്തം സംബന്ധിച്ച് പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ക്രൈംബ്രാഞ്ച് സംഘത്തോട് ജില്ലാകലക്ടര്‍ പറഞ്ഞു. മല്‍സര വെടിക്കെട്ടില്‍ താന്‍ അനുമതി നിഷേധിച്ചിരുന്നു. തഹസില്‍ദാര്‍ ഇതുസംബന്ധിച്ച് അറിയിപ്പും നല്കി. അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ വെടിക്കെട്ട് നടത്താന്‍ പോലിസ് കൂട്ടുനില്‍ക്കരുതായിരുന്നു. സംഭവദിവസം താന്‍ ജില്ലയില്‍ ഇല്ലായിരുന്നുവെന്നും കലക്ടര്‍ മൊഴി നല്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT