പുതിയ ഖനന നയത്തിന് അംഗീകാരം

ന്യൂഡല്‍ഹി: പുതിയ ഖനന നയത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. 100 തീര്‍ച്ചപ്പെടുത്താത്ത ഖനിജ ബ്ലോക്കുകള്‍ ലേലം ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നയം. ഇതിലൂടെ ഈ മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യപര്യവേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, മിനറല്‍ എക്‌സ്‌പ്ലോറേഷന്‍ കോര്‍പറേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വിഭാഗങ്ങളെ ഇതില്‍ പങ്കാളികളാക്കാനും ഇതിലൂടെ കഴിയും.
ഖനികള്‍ സുതാര്യമായ വ്യവസ്ഥകളോടെ ഇ-ലേലം ചെയ്യാമെന്നും അതില്‍ സ്വകാര്യ കമ്പനികള്‍ക്കും പങ്കെടുക്കാമെന്നും വ്യവസ്ഥ പറയുന്നു. സാധ്യതയുള്ള ഇടങ്ങളില്‍ പര്യവേക്ഷണം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രാദേശികമായി പര്യവേക്ഷകരെ കണ്ടെത്താവുന്നതാണ്.
പര്യവേക്ഷണത്തിന് ശേഷം ഇവിടെ ഖനിജങ്ങള്‍ കണ്ടെത്തിയാല്‍ ഖനനം നടത്തുന്നവര്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം. തുടര്‍ന്നായിരിക്കും ഖനനത്തിനായുള്ള ലേലം നടത്തുക. ലേലത്തിലെടുക്കുന്നവര്‍ സംസ്ഥാന സര്‍ക്കാരിനും സ്വകാര്യ പര്യവേക്ഷകരുണ്ടെങ്കില്‍ അവര്‍ക്കും നിശ്ചിത തുക നല്‍കണം.
ഖനനം നടത്തുന്നവര്‍ നേരിട്ട് പണം നല്‍കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ പര്യവേക്ഷകരെ ആകര്‍ഷിക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
Next Story

RELATED STORIES

Share it