പുതിയതെരുവില്‍ വീട് കുത്തിത്തുറന്ന് 30 പവന് കവര്‍ന്നു
BY Sumeera SMR17 April 2016 4:32 AM GMT
Sumeera SMR17 April 2016 4:32 AM GMT
പുതിയതെരു: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 30 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ചിറക്കല്‍ ചിറയ്ക്ക് സമീപം പാറയില്‍ ബാബുവിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. ഇക്കഴിഞ്ഞ 13ന് രാവിലെ വീട് പൂട്ടി ബാബുവും ഭാര്യയും കുട്ടിയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ബാബുവിന്റെ വീടിന് മുകള്‍ നില പണിയുന്നുണ്ട്.
ഇവിടേക്ക് കയറിപറ്റിയ മോഷ്ടാവ് താഴേക്കുള്ള വാതില്‍ ഇളക്കിമാറ്റിയാണ് അകത്തു കടന്നതെന്നാണു നിഗമനം. മുറിയിലെ അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. വളപട്ടണം പോലിസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
വളപട്ടണം സിഐ പി പി ശ്രീജിത്താണ് കേസ് അന്വേഷിക്കുന്നത്.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT