kannur local

പി ജയരാജന്‍ ഇന്ന് കണ്ണൂരില്‍ പ്രവേശിക്കും; സ്വീകരണമൊരുക്കി പാര്‍ട്ടി

കണ്ണൂര്‍: മനോജ് വധക്കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യവ്യവസ്ഥ പ്രകാരം ജില്ലയില്‍ നിന്ന് മാറിനില്‍ക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇന്ന് കണ്ണൂരിലെത്തും. രണ്ടു മാസം കണ്ണൂര്‍ ജില്ലക്കുപുറത്ത് താമസിക്കണമെന്ന ജാമ്യവ്യവസ്ഥാ കാലാവധി ഇന്നലെ അവസാനിച്ചു. ഇന്നു കണ്ണൂരിലേക്ക് പ്രവേശിക്കുന്ന പി ജയരാജന് സ്വീകരണം നല്‍കുമെന്ന് എം വി ജയരാജന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.——
നാളെ പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്നേയാണ് പി ജയരാജന്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നതെന്നത് പാര്‍ട്ടിയെ ഇരട്ടസന്തോഷത്തിലാക്കി. ഇന്നു വൈകിട്ട് നാലിന് മാഹി പള്ളി മൈതാനിയില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ജയരാജനെ സ്വീകരിക്കും. തുടര്‍ന്ന്, വാഹനങ്ങളുടെ അകമ്പടിയോടെ കണ്ണൂരിലേക്ക് ആനയിക്കും. വൈകിട്ട് അഞ്ചിന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
എല്‍ഡിഎഫ് ഘടകകക്ഷികളുടെയും മുന്നണിയുമായി സഹകരിക്കുന്ന പാര്‍ടികളുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. കതിരൂര്‍ കേസില്‍ പി ജയരാജനടക്കമുള്ള സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും സിബിഐ ബോധപൂര്‍വം പ്രതിയാക്കുകയായിരുന്നു. ന്ന് എം വി ജയരാജന്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കിനിര്‍ത്താനാണ് രാഷ്ട്രീയ ശത്രുക്കള്‍ നോക്കിയതെന്നും ജയരാജന്‍ ആരോപിച്ചു.—
Next Story

RELATED STORIES

Share it