പാല്‍മിറ പുനര്‍നിര്‍മിക്കാന്‍ സഹായവുമായി റഷ്യ

മോസ്‌കോ: സിറിയയിലെ പൗരാണിക നഗരമായ പാല്‍മിറയില്‍ ഐഎസ് തകര്‍ത്ത പഴയ സ്തൂപങ്ങളും സ്മാരകങ്ങളും ക്ഷേത്രങ്ങളും അടക്കമുള്ളവ പുനര്‍നിര്‍മിച്ചു നല്‍കാന്‍ സഹായിക്കാമെന്ന് റഷ്യന്‍ പുരാവസ്തുഗവേഷകര്‍. കഴിഞ്ഞ മെയ് മാസത്തില്‍ ഐഎസ് കീഴടക്കിയ പാല്‍മിറ ഏതാനും ദിവസം മുമ്പാണ് സിറിയന്‍ സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിച്ചത്. റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണു സൈന്യം പാല്‍മിറ തിരിച്ചുപിടിച്ചത്. 2011ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിനു മുമ്പ് വര്‍ഷംതോറും ആയിരക്കണക്കിനു വിനോദസഞ്ചാരികള്‍ എത്തിയിരുന്ന പാല്‍മിറ മരുഭൂമിയുടെ വധു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അതേസമയം, പാല്‍മിറയിലെ നഷ്ടങ്ങള്‍ ഇതുവരെ നിര്‍ണയിക്കപ്പെട്ടിട്ടില്ല. ത്രിമാനാകൃതിയിലുള്ളവയുള്‍പ്പെടെ ഭാഗികമായി തകര്‍ന്ന കെട്ടിടങ്ങള്‍ പഴയ ചിത്രങ്ങള്‍ നോക്കി പുനരവതരിപ്പിക്കാമെന്നു പുരാവസ്തു ഗവേഷകന്‍ ഓട്ടോ ഓട്ടോനെല്ലോ അറിയിച്ചു.
Next Story

RELATED STORIES

Share it