പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറിയെ പുറത്താക്കി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്തതിനെത്തുടര്‍ന്ന് ഡിസിസി ജനറല്‍ സെക്രട്ടറിയെ പുറത്താക്കി. പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറിയും ഒറ്റപ്പാലം അസംബ്ലി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പുകമ്മിറ്റി പബ്ലിസിറ്റി ചെയര്‍മാനുമായ ശ്രീവല്‍സനെയാണ് കെപിസിസി. പ്രസിഡന്റ് വി എം സുധീരന്‍ പുറത്താക്കിയത്. ശ്രീവല്‍സന്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ തികച്ചും നിഷേധാത്മകമായ സമീപനം സ്വീകരിക്കുകയും, നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുകയും ചെയ്തതായി കെപിസിസി ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് അറിയിച്ചു. എന്നാല്‍, നേതൃത്വത്തെ ചിലര്‍ ബോധപൂര്‍വം— തെറ്റിദ്ധരിപ്പിച്ചതിനാലാണ് നടപടിയെന്ന് ആരോപിച്ച് എ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. എ ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായ ശ്രീവല്‍സന്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരില്‍ ഒരാളായാണ് അറിയപ്പെടുന്നത്.
Next Story

RELATED STORIES

Share it