Flash News

പാര്‍ലിമെന്റില്‍ 'ചര്‍ച്ച മുഴുവന്‍ സാരിയെക്കുറിച്ച്' : വനിതാ എംപിയുടെ പ്രസ്താവന വിവാദമായി

പാര്‍ലിമെന്റില്‍ ചര്‍ച്ച മുഴുവന്‍ സാരിയെക്കുറിച്ച് : വനിതാ എംപിയുടെ പ്രസ്താവന വിവാദമായി
X
SUPRIYA-SULE

മുംബൈ : പാര്‍ലമെന്റ് ചര്‍ച്ചകള്‍ക്കിടെ പ്രധാനമായും നടക്കുന്നത് പരദൂഷണവും സാരിയെക്കുറിച്ചുള്ള ചര്‍ച്ചകളുമാണെന്ന് പറഞ്ഞ എന്‍സിപി എം പിയും മുന്‍ കേന്ദ്രമന്ത്രി ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയുടെ പ്രസ്താവന വിവാദമായി. നാസിക്കില്‍ സ്ത്രീകളുടെ ഒരു യോഗത്തിലാണ് സുപ്രിയ സുലെ പ്രസ്താവനയിറക്കി പുലിവാലുപിടിച്ചത്. ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നതെങ്കില്‍പ്പോലും താനടക്കമുള്ള എംപിമാരില്‍ പലരും നിസാരകാര്യങ്ങളെക്കുറിച്ചുള്ള കുശലപ്രശ്‌നങ്ങളിലേര്‍പ്പെടാറാണ് പതിവെന്നാണ് സുപ്രിയ പറഞ്ഞത്.

ആദ്യത്തെ രണ്ടോ മൂന്നോ പ്രസംഗമൊക്കെ കേട്ടിരിക്കും, നാലാമത്തെ പ്രസംഗത്തില്‍ എന്താണ് പറഞ്ഞതെന്ന് ചോദിച്ചാല്‍ ഓര്‍മപോലുമുണ്ടാകില്ല. ദൈര്‍ഘ്യമേറിയ പ്രഭാഷണം നടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ദീപികാ പദുക്കോണിനെയും ബാജിറാവു മസ്താനിയെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുന്നതു പോലെയാണിതെന്നും സുപ്രിയ പറഞ്ഞു. ടിവിക്യാമറയ്ക്കും പാര്‍ലിമെന്റ് ഗ്യാലറിയിലെ കാഴ്ചക്കാരുടെയുമെല്ലാം മുന്‍പിലാണ് ഇതെല്ലാം നടക്കുന്നത്്. എന്നാല്‍ തങ്ങള്‍ വലിയ ദേശീയപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയാണെന്നാണ് ജനങ്ങള്‍ കരുതുകയെന്നും സുപ്രിയ പറഞ്ഞു. തികച്ചും നിരുത്തരവാദപരമായാണ് സുപ്രിയ സംസാരിച്ചതെന്നാരോപിച്ച്്് ശിവസേന നേതാവ് സുശീല്‍ ഗോറെ രംഗത്തുവന്നിട്ടുണ്ട്്. സുപ്രിയയുടെ പ്രസംഗം നാണക്കേടുണ്ടാക്കിയെന്ന്് അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ ആഭാ സിംഗ് ആരോപിച്ചു.
Next Story

RELATED STORIES

Share it