പാരിസ് ആക്രമണത്തെ കുറിച്ച് വരച്ച കാര്‍ട്ടൂണിസ്റ്റിനെ ജയിലിലടച്ചു
BY swapna en18 Nov 2015 3:15 PM GMT
X
swapna en18 Nov 2015 3:15 PM GMT
ന്യൂയോര്‍ക്ക്: പാരിസില്‍ വെള്ളിയാഴ്ച 129 പേര് കൊല്ലപ്പെട്ട ആക്രമണത്തെക്കുറിച്ച് കാര്‍ട്ടുണ്‍ വരച്ച ഇറാനിയന്‍ കാര്‍ട്ടൂണിസ്റ്റിനെ ജയിലിലടച്ചു. ഹാദി ഹൈദരി എന്ന കാര്‍ട്ടൂണിസ്റ്റിനെയാണ് തെഹ്റാന് ജയിലിലടച്ചത്.
ദി ഷെഹര്വാന്റ് എന്ന പത്രത്തിലെ കാര്‍ട്ടൂണിസ്റ്റാണ് ഹൈദരി. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഹൈദരി കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവന്ന പശ്ചാത്തലത്തില്‍ കറുത്ത മുഖമുള്ള ആള് കരയുന്ന ചിത്രമാണ് വരച്ചിരിക്കുന്നത്. ഇയാളുടെ മൂക്കിന്റെ സ്ഥാനത്ത് ഇഫാല്‍ ഗോപാരത്തിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ബെയ്റൂത്തിലൂണ്ടായ സ്ഫോടനത്തെ കുറിച്ചും ഹൈദരി കാര്‍ട്ടുണ്‍ വരച്ചിരുന്നു. ചോര കലര്‍ന്ന ലെബനീസ് പതാകയുടെ മധ്യത്തില്‍ പച്ചനിറത്തിലുള്ള മരത്തില്‍ നിന്ന് പക്ഷികള്‍ പറന്നുയരുന്ന കാര്‍ട്ടൂണാണ് വരച്ചത്. ബെയ്റൂത്തില്‍ 44 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
ചിത്രത്തിന് ഫ്രാന്‍സ് കരഞ്ഞു എന്ന ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് മറ്റൊരു കാര്‍ട്ടുണ്‍ വരച്ചതുമായി ബന്ധപ്പെട്ട ഹൈദരി ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT