പാരാലിംപിക്‌സില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ താരം പിരിവിനിറങ്ങുന്നു

ന്യൂഡല്‍ഹി: പാരാലിംപിക്‌സിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും പണമില്ലാത്തതിന്റെ പേരില്‍ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ സഫലീകരിക്കാന്‍ കഴിയാത്ത ഇന്ത്യന്‍ താരം പിരിവിന് ഇറങ്ങുന്നു. പാട്യാലയ്ക്കടുത്തുള്ള പട്രാന്‍ ഗ്രാമത്തിലെ 23കാരനായ ജഗ്‌വിന്ദര്‍ സിങാണ് രാജ്യത്തിനു വേണ്ടി പാരാലിംപിക്‌സില്‍ പങ്കെടുക്കുന്നതിന് ജനങ്ങളുടെ സഹായം തേടുന്നത്.
ഈ വര്‍ഷം റിയോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ പാരാ സൈക്ലിങില്‍ മല്‍സരിക്കുന്നതിന് ജന്മനാ രണ്ടു കൈകളുമില്ലാത്ത ജഗ്‌വിന്ദര്‍ യോഗ്യത നേടിയിട്ടുണ്ട്. പക്ഷേ പണം പ്രതിബന്ധം തീര്‍ത്തതോടെയാണ് അദ്ദേഹം സഹായത്തിനായി ജനങ്ങളെ സമീപിക്കാന്‍ തീരുമാനിച്ചത്. ഡിസയേര്‍ഡ് വിങ്‌സ്.കോം എന്ന പൊതുപിരിവിനായുള്ള വെബ്‌സൈറ്റ് വഴി ജഗ്‌വിന്ദര്‍ സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. 21 ലക്ഷത്തോളം രൂപയാണ് അദ്ദേഹത്തിന് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ വേണ്ടത്.
Next Story

RELATED STORIES

Share it