Flash News

പാഡിയില്‍ പോലിസ് കുഴിച്ചു പരിശോധിച്ചു, കീടനാശിനിയുടെ കുപ്പി കണ്ടെത്തി

പാഡിയില്‍ പോലിസ് കുഴിച്ചു പരിശോധിച്ചു, കീടനാശിനിയുടെ കുപ്പി കണ്ടെത്തി
X
PADYnew

തൃശൂര്‍ : കലാഭവന്‍ മണിയുടെ ഉടമസ്ഥതയിലുള്ള പാഡി എന്ന പുരയിടത്തില്‍ പോലിസ് നടത്തിയ വിശദമായ പരിശോധനയില്‍ കീടനാശിനിയുടേതെന്ന്് കരുതുന്ന കുപ്പി കണ്ടെത്തി. ഔട് ഹൗസിന്റെ സെപ്റ്റിക് ടാങ്ക് പരിസരത്തു നിന്നാണ് കുപ്പി ലഭിച്ചത്.

മണിക്ക് നല്‍കിയ ചാരായം ഉണ്ടാക്കിയ വാറ്റുകാരന്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ജോയ് നല്‍കിയ സൂചനകളെത്തുടര്‍ന്നാണ് പോലിസ് പുരയിടത്തില്‍ വിശദമായ പരിശോധനകള്‍ നടത്തിയത്. പറമ്പു കുഴിച്ചും സെപ്റ്റിക് ടാങ്ക് തുറന്നും സംഘം പരിശോധന നടത്തി.
ജാതി മാത്രമാണ് പുരയിടത്തില്‍ കൃഷിചെയ്യുന്നത് എന്നും അതിന് കാര്യമായ വളപ്രയോഗങ്ങളോ കീടനശിനിയോ ഉപയോഗിക്കാറില്ല എന്നും ഔട് ഹൗസ് മാനേജരായ ജോബി മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മണിയുടെ ശരീരത്തില്‍ കീടനാശിനി അംശവും പുരയിടത്തില്‍ നിന്നും കീടനാശിനിക്കുപ്പിയും കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.

[related]
Next Story

RELATED STORIES

Share it