പാട്യത്ത് വീട്ടില്‍ കയറി അക്രമം; സ്ത്രീകള്‍ക്കു പരിക്ക്
BY Sumeera SMR20 May 2016 4:58 AM GMT
Sumeera SMR20 May 2016 4:58 AM GMT
തലശ്ശേരി: തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ പാട്യത്തെ കോണ്‍സ് നേതാവ് പുതിയതെരുവിലെ പുതുശ്ശേരി രാജന്റെ വീട്ടില്‍ക്കയറി ഭാര്യയെയും മകളെയും ബന്ധുവിനെയും മര്‍ദ്ദിച്ചെന്നു പരാതി.
രാജന്റെ ഭാര്യ കണ്ണോത്ത് ശോഭന(55), മകള്‍ ജില്‍ന(29), ബന്ധു മാധവി(69) എന്നിവരെ പരിക്കേറ്റ നിലയില്‍ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നോടെ രണ്ട് പിക്കപ്പ് വാഹനങ്ങളിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലേക്ക് കയറുകയും അസഭ്യം പറയുകയും പടക്കം പൊട്ടിക്കയും ചെയ്തു. ഇത് തടയാനെത്തിയപ്പോഴാണ് സ്ത്രീകളെ മര്‍ദ്ദിച്ചത്. പാട്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 40ാം ബൂത്ത് ഏജന്ററായിരുന്നു രാജന്. സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്, പി കെ അബ്ദുല്ല, വി സുരേന്ദ്രന്, എന്‍ ധനഞ്ജയന്, കെ പ്രഭാകരന്, പി കെ സതീശന്, പ്രദീപ് വട്ടിപ്രം പ്രതിഷേധിച്ചു. അതിനിടെ, കേളാലൂരിലെ ബിജെപി പ്രവത്തകര്‍ക്കും മര്‍ദ്ദനമേറ്റു. ബിജെപി പ്രവര്‍ത്തകരായ മൂര്‍ക്കോത്ത് വസന്തന് മധു, ശരത് എന്നിവരെ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നാണു പരാതി.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT