പാക് നഗരങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ക്കു നിരോധനം

ഇസ്‌ലാമാബാദ്: നാളെ ദേശീയദിനം ആചരിക്കാനിരിക്കെ സുരക്ഷയുമായി ബന്ധപ്പെട്ട് തലസ്ഥാനമായ ഇസ്‌ലാമാബാദിലും സമീപ നഗരമായ റാവല്‍പിണ്ടിയിലും മൊബൈല്‍ സേവനങ്ങള്‍ക്ക് പാക് ഭരണകൂടം നിരോധനമേര്‍പ്പെടുത്തി. പാക് ദേശീയ ദിനത്തിനു മുന്നോടിയായുള്ള പരിശീലനപരിപാടികള്‍ അട്ടിമറിക്കാനുള്ള സായുധസംഘങ്ങളുടെ ശ്രമം പരാജയപ്പെടുത്തുകയെന്ന ലക്ഷ്യമാണു നടപടിക്കു പിന്നിലെന്നു പാക് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇന്നലെ ഉച്ചവരെ ഏര്‍പ്പെടുത്തിയ നിരോധനം ദേശീയദിനത്തില്‍ രാവിലെമുതല്‍ ഉച്ചവരെ തുടരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദേശീയ ദിനത്തില്‍ നടത്താനിരിക്കുന്ന കരസേനാ പരേഡിന്റെ പരിശീലനം നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ആയുധങ്ങളുടെ പ്രദര്‍ശനവും വിവിധ സാംസ്‌കാരിക പരിപാടികളും ദേശീയ ദിനത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. പരിശീലനം നടക്കുന്ന അവസരത്തില്‍ പ്രതികൂല സാഹചര്യങ്ങളെ ചെറുക്കുന്നതിനായി പോലിസും സൈന്യവും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it