പാംപോര്‍ ആക്രമണം; ഏറ്റുമുട്ടല്‍ അവസാനിച്ചു
BY swapna en22 Feb 2016 11:39 AM GMT
swapna en22 Feb 2016 11:39 AM GMT
ശ്രീനഗര്‍:മൂന്നു ദിവസമായി തുടരുന്ന കശ്മീരിലെ പാംപോര്‍ ആക്രമണം അവസാനിച്ചു. ഏറ്റുമുട്ടലില്‍ അഞ്ചു സൈനികരും രണ്ടു അക്രമികളും കൊല്ലപ്പെട്ടു. പാംപോറില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇരച്ചുകയറിയ സായുധസംഘവുമായിട്ടായിരുന്നു ഏറ്റുമുട്ടല്‍.
ഹരിയാന സ്വദേശി ക്യാപ്റ്റന്‍ പവന്‍കുമാര്‍, ഉദ്ദംപൂര്‍ സ്വദേശി ക്യാപ്റ്റന്‍ തുഷാര്‍ മഹാരാജന്, ജവാന് ഓം പ്രകാശ് എന്നിവരാണ് മരിച്ച സൈനികര്‍. എന്‍ട്രപണര്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഇഡിഐ) ഒളിച്ചിരിക്കുന്ന അക്രമികളുമായി ശക്തമായ ഏറ്റുമുട്ടലാണ് ഇന്നലെ നടന്നത്. ഇതിനിടെ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. സുരക്ഷാസൈന്യം സ്ഥാപനത്തിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കവെ വെടിയേറ്റാണ് പവന്‍കുമാര്‍ കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ തുഷാര്‍ മഹാരാജനും ഓം പ്രകാശും ആശുപത്രിയില്‍വച്ചും മരിച്ചു. ശനിയാഴ്ചയാണ് ആക്രമണം തുടങ്ങിയത്. ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ വെടിവയ്പില്‍ രണ്ടു ജവാനും ഒരു സാധാരണക്കാരനും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചിരുന്നു.

Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT