പശുക്കളെ കടത്തിയ ലോറി ജനക്കൂട്ടം കത്തിച്ചു

ജമ്മു: ജമ്മുവിലെ നഗ്രോത മേഘലയില്‍ പത്ത് പശുക്കളുമായി എത്തിയ ലോറി ജനക്കൂട്ടം കത്തിച്ചു. പശുക്കളെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് പോലിസ് തടസ്സം സൃഷ്ടിച്ചു. എന്നാല്‍ പോലിസിനെ വെട്ടിച്ച് ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ വാഹനം തട്ടി ഒരു പോലിസുകാരന് പരിക്കേറ്റു. പോലിസ് പിന്തുടര്‍ന്ന് പശുക്കളെ മറ്റൊരിടത്തേക്ക് മാറ്റി. ഇതില്‍ രണ്ടെണ്ണം ചത്തിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ ജനക്കൂട്ടം ലോറി കത്തിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it